മസ്കത്ത്: ഷവർമ്മ മുറിക്കാൻ ഇനി മുതൽ വൈദ്യുതി കത്തി നിർബന്ധം
മസ്കത്ത്:മസ്‌കത്തിലെ കോഫീ ഷോപ്പുകളിൽ ഷവർമ്മ മുറിക്കാനായി വൈദ്യുതി കത്തി നിർബന്ധമാക്കിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി ക്രമങ്ങൾ നടപ്പിലാക്കുന്നത്.
പൊതുജനാരോഗ്യ സുരക്ഷയ്ക്കും ഉപഭോക്താക്കളിൽ എത്തുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് മസ്കത്ത് നഗരസഭയുടെ ഈ പുതിയ നിർദ്ദേശം.
ഷവർമ്മക്കായി ഉപയോഗിക്കുന്ന മാംസം മുറിക്കുന്നതിന് സാധാരണ കൈ ഉപയോഗിച്ച് മുറിക്കുന്ന കത്തിക്ക് പകരം വൈദ്യുത കത്തി ഉപയോഗിക്കണമെന്ന് തീരുമാനിച്ചതായി മസ്കത്ത് നഗരസഭ പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കൈകൊണ്ട് ഉപയോഗിക്കുന്ന ഒരു സാധാരണ കത്തി ഉപയോഗിക്കുമ്പോൾ ഇരുമ്പ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് അത് ഒഴിവാക്കുവാനാണ് ഈ നടപടിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
In Muscat, authorities recommend using an electric knife for cutting shawarma to ensure consistent slices and maintain hygiene standards. This tool offers precision and efficiency, enhancing the overall quality of the popular dish.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."