HOME
DETAILS

വയനാട് ദുരന്തം; സമസ്ത സഹായ പദ്ധതിയിലേക്ക് ബാങ്ക് മുഖേനയും നേരിട്ടും സഹായം എത്തിക്കാം

  
Web Desk
August 06 2024 | 15:08 PM

Samastha Leaders Announce Successful Fundraising Efforts for Wayanad Disaster Relief
 കോഴിക്കോട്: വയനാട് ദുരന്തം; സമസ്ത സഹായ പദ്ധതിയിലേക്ക് ബാങ്ക് മുഖേനയും നേരിട്ടും സഹായം എത്തിക്കാമെന്ന് സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട്, പ്രൊഫ.കെ ആലിക്കുട്ടി മുസ്​ലിയാര്‍ , പി.കെ മൂസക്കുട്ടി ഹസ്രത്ത്, പി.പി ഉമര്‍ മുസ്​ലിയാര്‍ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്​ലിയാര്‍ എന്നിവർ അറിയിച്ചു. 
 
പ്രസ്താവനയുടെ പൂർണരൂപം: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ വന്‍ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സമസ്ത ആവിഷ്കരിച്ച സഹായ പദ്ധതിയുടെ ഫണ്ട് സമാഹരണം വിജയകരമായി നടന്നുവരുന്നു. സമസ്ത നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം 02/08/2024ന് പള്ളികളില്‍ വച്ച് നടത്തിയ കലക്ഷനും മറ്റും സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ചേളാരി ഫെഡറല്‍ ബാങ്കിലെ ഇതിനായുള്ള പ്രത്യേക അക്കൗണ്ടിലാണ് നിക്ഷേപിച്ചു വരുന്നത്. വയനാട് ദുരന്തത്തിനിരയായവര്‍ക്ക് മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഏതൊരു ഫണ്ട് വിനിയോഗവുംപോലെ സുതാര്യവും സത്യസന്ധമായും ഈ ഫണ്ടും അര്‍ഹരയായവരുടെ കരങ്ങളിലെത്തിക്കുന്നതാണ്.
 
ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം സമസ്ത നേതാക്കളും, സമസ്തയുടെ പോഷക സംഘടനകളുടെ വയനാട് ജില്ലാ ഭാരവാഹികളും, മേപ്പാടി മഹല്ല് പ്രതിനിധികളും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പൗരപ്രമുഖരും കൂടി ചേര്‍ന്ന യോഗത്തില്‍ 'സമസ്തയുടെ സഹായ പദ്ധതി' ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം പിന്നീട് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ആയതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ രൂപരേഖയുണ്ടാക്കി യഥാസമയം ഫണ്ട് വിനിയോഗം നടത്തുന്നതാണ്. എന്നാല്‍, ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന പ്രദേശത്ത് ആവശ്യമായ സ്ഥലം കണ്ടെത്തി പള്ളിയും മദ്റസയും നിര്‍മിക്കുന്നതിന് പ്രഥമ പരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 
പള്ളികളിലും അല്ലാതെയും കലക്ഷന്‍ നടത്തിയവര്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും വല്ല കാരണത്താലും അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധ്യമാവാത്തവര്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ലഭ്യമായ തുക ചേളാരിയില്‍ എത്തിച്ച് റസിപ്റ്റ് വാങ്ങി ബന്ധപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുമാണ്.
 
ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തവര്‍ക്ക് https://samastha.info/receipt എന്ന സൈറ്റ് ഓപ്പണാക്കി ട്രാന്‍സാഷന്‍ ഐഡി ഉപയോഗിച്ച് അവിടെ കമ്മിറ്റിയുടെ പേരും വിലാസവും കൊടുത്ത് റസിപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.  ഒരു ട്രാന്‍സാഷന്‍ ഐഡി ഉപയോഗിച്ച് ഒരു പ്രാവശ്യമേ റസിപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. ഓരോ ദിവസങ്ങളിലെയും റസിപ്റ്റുകള്‍ തൊട്ടടുത്ത ദിവസം മുതലാണ് സൈറ്റില്‍ ലഭിക്കുക.
ഏതെങ്കിലും കാരണത്താല്‍ 02/08/2024ന് വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഫണ്ട് സമാഹരിക്കാന്‍ കഴിയാതിരുന്നവര്‍ 09/08/2024ന് വെള്ളിയാഴ്ച കലക്ഷന്‍ നടത്തി മേല്‍പ്രസ്താവിച്ച വിധം ഫണ്ട് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍  ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിന് തുടര്‍ന്നും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
 
 
A/c Name : Samastha Kerala Islam Matha Vidyabhyasa Board
A/c No : 16470200012729 IFSC Code : FDRL0001647
Swift Code : FDRLINBBIBD Bank : Federal Bank
Branch : Chelari Account Type : Current Account
UPI Code : skimvb12729@fbl
 
The samastha leaders informed that Wayanad disaster relief fund collection will be successful. Donations can be made through bank transfer or in person to help the Churalmala and Mundakai disaster victims.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  3 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  3 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  3 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  3 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  3 days ago