HOME
DETAILS

വിനേഷ് ഫോഗട്ട് അയോഗ്യ, ഒളിംപിക് മെഡല്‍ നഷ്ടമാകും

ADVERTISEMENT
  
Web Desk
August 07 2024 | 07:08 AM

Vinesh Phogat disqualified from Olympic wrestling final after being overweight

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്ക് വന്‍ നിരാശ. 50 കിലോ വിഭാഗം ഫ്രീസ്‌റ്റൈലില്‍ ഫൈനലിലെത്തിയ വിനേഷിന് അയോഗ്യയാക്കി. ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. അനുവദനീയമായതിലും 100 ഗ്രാം കൂടുതലാണെന്നാണ് വിശദീകരണം. ഫോഗട്ടിന് ഒളിമ്പിക് മെഡല്‍ നഷ്ടമാകും.

ഇന്നായിരുന്നു  ഫൈനല്‍. സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ലോപ്പസിനെ 50ന് വീഴ്ത്തിയാണ് ഒളിംപിക്‌സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത്. 

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ രംഗത്തെത്തിയവരില്‍ മുന്നില്‍നിന്ന താരമാണ് വിനേഷ്. കടുത്ത പോരാട്ടത്തിനൊടുവിലാണ് അവര്‍ സെമിയില്‍ പ്രവേശിച്ചത്. ആദ്യ മത്സരമായ പ്രീക്വാര്‍ട്ടറില്‍ ടോക്കിയോ ഒളിംപിക്‌സ് ചാംപ്യനും ഒന്നാം സീഡുമായ ജപ്പാന്റെ യൂയി സുസാക്കിയെ 32ന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ പിരീഡില്‍ 10ന് പിറകിലായെങ്കിലും രണ്ടാം പിരീഡില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ വിനേഷ് അവസാന മിനുട്ടില്‍ ജയം സ്വന്തമാക്കി. നാലു തവണ ലോക ചാംപ്യന്‍ കൂടിയായ യുയി സുസാക്കിയെ മത്സരം അവസാനിക്കാന്‍ 10 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ വീഴ്ത്തി വിനേഷ് പോയിന്റ് സ്വന്തമാക്കുകയായിരുന്നു.

ശേഷം നടന്ന ക്വാര്‍ട്ടറില്‍ ഉക്രൈന്റെ ഓക്‌സാന ലിവാച്ചിനെ 75ന് വീഴ്ത്തി സെമി ബര്‍ത്തും ഉറപ്പിച്ചു. ആദ്യ മിനുട്ടുകളില്‍ മുന്നില്‍നിന്ന വിനേഷിനെതിരേ അവസാന സമയത്ത് എതിരാളി കടന്നാക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധിച്ച വിനേഷ് സെമിയില്‍ പ്രവേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  16 hours ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  16 hours ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  17 hours ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  17 hours ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  18 hours ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  18 hours ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  19 hours ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  19 hours ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  19 hours ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  19 hours ago