HOME
DETAILS

ഭാരം കുറയ്ക്കാനുള്ള തീവ്രശ്രമം, രാത്രി ഉറങ്ങിയില്ല, നിര്‍ജലീകരണത്തെ തുടര്‍ന്ന് വിനേഷ് ഫോഗട്ട് ആശുപത്രിയില്‍

  
Web Desk
August 07, 2024 | 10:42 AM

Vinesh Phogat Taken To Doctor Due To Dehydration After Paris Olympics Disqualification

പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണംമൂലം ബോധരഹിതയായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഭാരം ക്രമീകരിക്കാനായി കഴിഞ്ഞ രാത്രിയില്‍ വിശ്രവും വെള്ളവുമില്ലാതെ താരം വ്യായാത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അധികമായിരുന്ന 2 കിലോ ഭാരം കുറയ്ക്കാനായി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു. ഉറക്കമില്ലാതെ വ്യായാമം ചെയ്തു. ഇതോടെയാണ് കടുത്ത നിര്‍ജലീകരണം അനുഭവപ്പെട്ടത്. നിലവില്‍ ഒളിംപിക് വില്ലേജിലെ പോളിക്ലിനിക്കിലാണ് വിനേഷ്. 

ബുധനാഴ്ച്ച രാവിലെ നടന്ന ഭാരപരിശോധനയില്‍ അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്. 

വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. മൂന്നാം ഒളിംപിക്സില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.


Indian wrestler Vinesh Phogat was hospitalized due to dehydration after being disqualified from the Olympics for weight issues.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  20 hours ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  21 hours ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  21 hours ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  17 hours ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  21 hours ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  21 hours ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  15 hours ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  21 hours ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  21 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  a day ago