HOME
DETAILS

വഖ്ഫ് ഭേദഗതി ബിൽ പുറത്തുവിട്ട് കേന്ദ്രം: മുസ്‌ലിം ഇതരർക്കും പ്രാതിനിധ്യം, ബിൽ ഇന്ന് പാർലമെന്റിൽ

ADVERTISEMENT
  
കെ.എ സലിം 
August 08 2024 | 02:08 AM

waqf amendment bill out by central government may present in parliament today

ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്ത് നഷ്ടമാകാൻ ഇടയാക്കുകയും ചെയ്യുന്ന നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 1995ലെ വഖ്ഫ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഭേദഗതിയിൽ വഖ്ഫ് ബൈ യൂസർ എന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. ഒരു സ്വത്ത് കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അത് വഖ്ഫ് സ്വത്തായി മാറുന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. 

വഖ്ഫ് ബോർഡ് സി.ഇ.ഒ മുസ്്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സംസ്ഥാന സർക്കാർ സി.ഇ.ഒയെ നിയമിക്കുന്നത് ബോർഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലില്ല. ഇതോടെ സർക്കാറിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന സ്ഥിതിവരും. കേന്ദ്ര വഖ്ഫ് കൗൺസിലിലും സംസ്ഥാന വഖ്ഫ് ബോർഡിലും രണ്ട് അമുസ് ലിംകളെയും സ്ത്രീകളെയും ഉൾപ്പെടുത്തും. 
കൈയേറിയ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന് പരിശോധന നടത്താനും നോട്ടിസയക്കാനും സർവേ കമ്മിഷണർക്ക് അധികാരം നൽകുന്ന വഖ്ഫ് നിയമത്തിലെ 40ാം വകുപ്പ് എടുത്തു കളയാനും ബില്ലിൽ വ്യവസ്ഥയുണ്ട്. പകരം പരിശോധനയ്ക്കുള്ള അധികാരം കലക്ടർക്ക് കൈമാറും. ഇതോടെ വഖ്ഫ് സ്വത്തുക്കളിൽ സർക്കാർ കൈയേറ്റം നടത്തിയാൽ നിഷ്പക്ഷമായി നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വഖ്ഫ് സ്വത്ത് സർക്കാർ സ്വത്താണെന്ന് പരാതിയുയർന്നാൽ പരിശോധന നടത്താൻ കമ്മിഷണർക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുംവരെ വസ്തുവിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല. ഇതിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനു നൽകി. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും ഒഴിവാക്കി. 

വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കായി മക്കളുടെ പേരിൽ വഖ്ഫ് സ്വത്തുക്കൾ നൽകുന്നത് സ്ത്രീകളുടെ പരമ്പരാഗത സ്വത്തവകാശത്തെ ഹനിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബിൽ പറയുന്നു. ബോറകൾ, ആഗാഖാനികൾ തുടങ്ങിയവയ്ക്കായി പ്രത്യേക വഖ്ഫ് ബോർഡ് രൂപീകരിക്കും. വഖ്ഫ് ബോർഡുകളിൽ ശീഈ, സുന്നി, ബോറകൾ, ആഗാഖാനികൾ എന്നീ അടിസ്ഥാനത്തിൽ പ്രാതിനിധ്യം നൽകും.വഖ്ഫ് സ്വത്തിൽനിന്നുള്ള വരുമാനത്തിൽനിന്ന് മുത്വവല്ലിമാർ വഖ്ഫ് ബോർഡുകൾക്ക് നൽകേണ്ട വാർഷിക സംഭാവന ഏഴ് ശതമാനത്തിൽനിന്ന് അഞ്ചായി കുറച്ചു.

കൗൺസലിൽ കേന്ദ്രമന്ത്രി, 3 എം.പിമാർ 

ന്യൂഡൽഹി: കേന്ദ്ര വഖ്ഫ് കൗൺസൽ എക്സ് ഒഫിഷ്യോ ചെയർപഴ്സൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കുമെന്നാണ് പുതിയ ബിൽ പറയുന്നത്. അഖിലേന്ത്യ സ്വഭാവമുള്ള മുസ്‌ലിം സംഘടനകളിൽനിന്ന് മൂന്നു പേർ പ്രതിനിധികളായുണ്ടാകും. ഭരണനിർവഹണം, ധനമാനേജ്മെന്റ്, എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിനോ ആർകിടെക്ചറോ മേഖലകളിൽ വിദഗ്ധരായ മൂന്ന് പേരെയും കൗൺസിലിൽ ഉൾപ്പെടുത്തും. മൂന്ന് പാർലമെന്റംഗങ്ങളും അംഗങ്ങളായുണ്ടാകും. രണ്ടുപേർ ലോക്സഭയിൽ നിന്നാകണം. സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിമാരായിരുന്ന രണ്ടുപേർ, പ്രമുഖ അഭിഭാഷകൻ, മുത്വവല്ലിമാരെ പ്രതിനിധീകരിച്ചൊരാൾ, മുസ്‌ലിം നിയമത്തിൽ വിദഗ്ധരായ മൂന്നു പേർ എന്നിങ്ങനെയാണ് കൗൺസിലിലുണ്ടാകുക. ഇതിൽ രണ്ടുപേർ സ്ത്രീകളും രണ്ടുപേർ അമുസ്്ലിംകളുമായിരിക്കണം. സുന്നി വഖ്ഫ് ബോർഡുകളിലെ അംഗങ്ങൾ സുന്നികളും ശിയാ വഖഫ് ബോർഡുകളിലെ അംഗങ്ങൾ ശിയാക്കളും ആയിരിക്കണം.  

വലിയ തോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടും

ന്യൂഡൽഹി: വഖ്ഫ് ബൈ യൂസർ വ്യവസ്ഥ ഇല്ലാതാക്കുന്നത് വലിയ തോതിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കും. കൈമാറ്റരേഖ(വഖഫ്്നാമ)യുള്ള വഖ്ഫ്, വാക്കാലുള്ള വഖ്ഫ്, കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഖ്ഫ് സ്വത്തായി മാറുന്നത് എന്നിങ്ങനെ മൂന്ന് രീതിയിലാണ് വഖ്ഫ് സ്വത്തുക്കളുണ്ടാകുന്നത്. 

മുഗൾകാല നിർമിതികൾ, ഉത്തരേന്ത്യയിലെ പഴയകാല പള്ളികൾ അടക്കമുള്ള വഖ്ഫ് സ്വത്തുക്കളെല്ലാം വഖ്ഫ് ബൈ യൂസർ വഴി വഖ്ഫ് സ്വത്തായി മാറിയവയാണ്.  വഖ്ഫ് ബൈ യൂസർ ഇല്ലാതാകുന്നതോടെ രേഖാമൂലമുള്ളതല്ലാത്ത വഖ്ഫ് കൈമാറ്റങ്ങളെല്ലാം കൈയേറിയതാണെന്ന ആരോപണത്തിന്റെ പരിധിയിലാകും. വഖഫ്്നാമയില്ലാത്ത ഒരു സ്വത്തും വഖ്ഫ് സ്വത്താകില്ലെന്നും ബില്ലിൽ പറയുന്നു. വഖ്ഫ് സ്വത്തുക്കളെല്ലാം പ്രത്യേക കേന്ദ്രീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കലക്ടർ പരിശോധന നടത്തുക.

 
The Indian government has introduced a bill that amends the 1995 Waqf Act, giving the government more control over Waqf properties and potentially leading to loss of property. The bill, which may be introduced in Parliament today.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം

bahrain
  •  2 days ago
No Image

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

Kerala
  •  2 days ago
No Image

വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

Kuwait
  •  2 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

Saudi-arabia
  •  2 days ago
No Image

നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  2 days ago
No Image

നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്ന് മേയര്‍

Kerala
  •  2 days ago
No Image

പുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍

Kerala
  •  2 days ago
No Image

സ്വകാര്യ മേഖലയിൽ ട്രാഫിക് ബോധവൽക്കരണം പ്രോത്സാഹിപ്പിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

കുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി

Kuwait
  •  2 days ago
No Image

കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Kerala
  •  2 days ago