HOME
DETAILS

അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണം; വയനാട് ദുരന്തത്തിലെ ഫണ്ട് ശേഖരണത്തിനെതിരേ ഹൈകോടതിയില്‍ ഹരജി 

  
August 08, 2024 | 8:33 AM

Petition in High Court against collection of funds

കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹരജി. സര്‍ക്കാരില്‍ നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ടാണ് കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂര്‍ ഹരജി നല്‍കിയത്.

നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നു ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതിനും വിനിയോഗിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഒരു സംവിധാനവും നിലവിലില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ സംഭാവന നല്‍കിവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാംപുകളില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കുകയും ചെയ്യും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഈ ഘട്ടത്തില്‍ താത്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കുന്നതാണ്. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങളും ഒരുക്കും.

സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാംപുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.

 ഈ ദുരന്ത സന്ദര്‍ഭത്തില്‍ ക്യാംപുകളില്‍ കഴിയുന്നവരില്‍ നിന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള വ്യത്യസ്ത ടീമുകള്‍ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രാദേശിക വിവരശേഖരണം അവസാന ഘട്ടത്തിലുമാണ്. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തുമെന്നും ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു. ഇതിനു പുറമെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും ഇവരുടെ സമിതി. നിലവില്‍ കാണാതായ 138 പേരുടെ കരട് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയും രക്തസാംപിളിന്റെ ശേഖരണവും പൂര്‍ത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്നും മന്ത്രി.


ഇവിടെ ഉണ്ടായതിനേക്കാള്‍ ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നല്‍കിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസും പറഞ്ഞു. മഹാദുരന്തത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ടുപോകുന്നതെന്നും ദുരിതബാധിതരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  2 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  2 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  3 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  3 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  3 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  3 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  3 days ago