HOME
DETAILS

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

  
November 29, 2025 | 11:06 AM

KL Rahul talks about Rituraj Gaikwad performance

സൗത്ത് ആഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത് ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. ഈ പരമ്പരക്ക് മുന്നോടിയായി റിതുരാജ് ഗെയ്ക്വാദിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കെഎൽ രാഹുൽ. റുതുരാജ് ഗെയ്ക്വാദ് ഒരു അസാധാരണ താരമാണെന്നും ഇന്ത്യൻ ടീമിൽ പരിമിതമായി ലഭിച്ചപ്പോഴെല്ലാം ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തിയെന്നുമാണ് കെഎൽ രാഹുൽ പറഞ്ഞത്. 

''റുതുരാജ് ഗെയ്ക്വാദ് ഒരു അസാധാരണ കളിക്കാരനാണ്. ഏകദിന ടീമിലെ 5-6 സ്ഥാനങ്ങളിലെ താരങ്ങൾ വളരെ സ്ഥിരതയുള്ളതാണ്. അദ്ദേഹത്തിന് പരിമിതമായി ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി. ഈ പരമ്പരയിൽ അദ്ദേഹത്തിന് അവസരം നൽകാൻ ആഗ്രെഹിക്കുന്നു'' കെഎൽ രാഹുൽ റെവ്സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അടുത്തിടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഗെയ്ക്വാദ് ചരിത്രംക്കുറിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയിൽ ബാറ്റ് വീശുന്ന ഇന്ത്യൻ താരമായി മാറിയാണ് ഗെയ്ക്വാദ് റെക്കോർഡിട്ടത്. 57.80 എന്ന മികച്ച ശരാശരിയാണ് താരത്തിന് നിലവിലുള്ളത്.

ഇന്ത്യൻ ഇതിഹാസം ചേതേശ്വർ പൂജാരയെ മറികടന്നാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 57.01 ആവറേജാണ് പൂജാരക്കുള്ളത്. ലോക ക്രിക്കറ്റിൽ ലിസ്റ്റ് എയിൽ ഏറ്റവും മികച്ച ആവറേജുള്ള രണ്ടാമത്തെ താരവും ഗെയ്ക്വാദ് തന്നെയാണ്. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവനാണ് ഒന്നാമതുള്ളത്. 57.86 ആണ് ബെവന്റെ ആവറേജ്.

ലിസ്റ്റ് എ ക്രിക്കറ്റിൽ 85 മത്സരങ്ങളിൽ നിന്നും 17 സെഞ്ച്വറികളും 18 അർദ്ധസെഞ്ച്വറികളും അടക്കം 4509 റൺസാണ് ഗെയ്ക്വാദ് നേടിയത്. 2016-17 വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്ക് വേണ്ടിയാണ് ഗെയ്ക്വാദ് അരങ്ങേറ്റം കുറിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള ഏകദിന മത്സങ്ങളിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് ചെന്നൈ നായകനെ തേടി ഈ ചരിത്രനേട്ടം എത്തിയത്. ആദ്യ മത്സരത്തിൽ സെഞ്ച്വറിയും രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും നേടിയാണ് ഗെയ്ക്വാദ് തിളങ്ങിയത്. ആദ്യ മത്സരത്തിൽ 117 റൺസും രണ്ടാം മത്സരത്തിൽ പുറത്താവാതെ 68 റൺസും നേടിയാണ് താരം തിളങ്ങിയത്. ഈ രണ്ട് മത്സരങ്ങളിലെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും ഗെയ്ക്വാദ് തന്നെയാണ്. 

The three-match ODI series against South Africa begins tomorrow, with the first match being played in Ranchi. Ahead of the series, KL Rahul has spoken about Rituraj Gaikwad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  13 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  13 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  13 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  13 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  13 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  13 days ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  13 days ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  13 days ago
No Image

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ; ഒമ്പതാം സ്ഥാനത്ത് സഊദി, ആളുകള്‍ അറബ് നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ നിരവധി | Best Country to Live

Saudi-arabia
  •  13 days ago