HOME
DETAILS

ഇന്ന് നാഗസാക്കി ദിനം : അണു തകർത്ത നഗരത്തിൻറെ ചരിത്രത്തിലേക്ക്

  
ഗിഫു മേലാറ്റൂർ
August 09, 2024 | 1:00 AM

Remembering Hiroshima and Nagasaki The Horrors of Atomic Warfare and the Call for Global Peace


1945 ഓഗസ്റ്റ് 6. ലോകചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വനാശകാരിയുടെ പുകപടലങ്ങള്‍ ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചുനഗരത്തെ ചുട്ടുവെണ്ണീറാക്കിയ ദിനം. രണ്ടു ദിനങ്ങള്‍ക്കുശേഷം തൊട്ടപ്പുറത്തുള്ള നാഗസാക്കിയിലും അമേരിക്കന്‍ പൈശാചികത തങ്ങളുടെ ധാര്‍ഷ്ട്യം കാണിച്ചു. 1945 ഓഗസ്റ്റ് 9നായിരുന്നു അത്.നഗരം നിശ്ശേഷം തകര്‍ന്ന ആ ബോംബ് സ്‌ഫോടനത്തില്‍ 39,000 പേര്‍ മരിച്ചു. 25,000ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്താനുഭവങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. അണുവിസ്‌ഫോടനം മൂലമുണ്ടായ വിഷവാതകം നഗരത്തിനു പുറത്തേക്കും വ്യാപിച്ചു. അവ പ്രസരിപ്പിച്ച മാരകമായ വിഷബീജങ്ങള്‍ ജീവനോടെ ശേഷിച്ച മനുഷ്യരെ പിടികൂടി. വര്‍ഷങ്ങള്‍ക്കുശേഷം അവിടെ ജനിക്കുന്ന കുട്ടികളില്‍ പലരും അംഗപരിമിതിയുള്ളവരും രോഗബാധിതരുമായി. തലമുറകളിലേയ്ക്കുകൂടി അതിന്റെ നീരാളിപ്പിടിത്തം തുടര്‍ന്നു.

നാഗസാക്കി നഗരം

ഹിരോഷിമയ്ക്കു ശേഷം അമേരിക്ക ആറ്റംബോംബിട്ട രണ്ടാമത്തെ നഗരം. (Nagasaki). ജപ്പാനിലെ ക്യുഷുദ്വീപുകളുടെ തലസ്ഥാനം. നോമോ, നിഷിസൊനോഗി എന്നീ രണ്ട് ഉപദ്വീപുകള്‍ കൂടിച്ചേരുന്ന ഉള്‍ക്കടല്‍ തീരത്തെ തുറമുഖനഗരം. 1571ല്‍ പോര്‍ച്ചുഗീസുകാരും തുടര്‍ന്ന് ഡച്ചുകാരും വന്നുവെങ്കിലും 17-ാം ശതകത്തില്‍ വിദേശികളെ ജപ്പാന്‍ പുറത്താക്കി. നാഗസാക്കി കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് പോര്‍ച്ചുഗീസുകാര്‍ക്കു തന്നെയാണ്. 16 മുതല്‍ 19 വരെ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍മാരുടെ താവളമായിരുന്നു. ആദ്യത്തെ സിനോ ജപ്പാനീസ്, റഷ്യ-ജപ്പാനീസ് യുദ്ധങ്ങളില്‍ ഇമ്പീരിയല്‍ നേവിയുടെ സൈനികാസ്ഥാനവുമായിരുന്നു. യുദ്ധാനന്തരം പുനര്‍നിര്‍മിച്ച നഗരം ഇന്ന് കപ്പല്‍ നിര്‍മാണം, എന്‍ജിനീയറിങ് എന്നിവയുടെ മുഖ്യവ്യവസായ കേന്ദ്രമാണ്.

ഫാറ്റ്മാന്‍ എന്ന അസുരവിത്ത്

ഓഗസ്റ്റ് 9ന് നാഗസാക്കിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിന്റെ പേരാണ് ഫാറ്റ്മാന്‍ (fatman). ആഗോള യുദ്ധചരിത്രത്തില്‍ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും ഒടുവിലത്തെയും ആറ്റംബോംബ്. മനുഷ്യ നിര്‍മിതമായ മൂന്നാമത്തെ അണുവിസ്‌ഫോടനമാണ് ഫാറ്റ്മാന്‍ നടത്തിയത്. അമേരിക്കയുടെ ആദ്യകാല അണുവായുധ നിര്‍മിതികളെയും 'ഫാറ്റ്മാന്‍' എന്നു വിളിച്ചിരുന്നു. പ്ലൂട്ടോണിയം കൊണ്ടുണ്ടാക്കിയിരുന്ന ഇതിന് 21 കിലോ ടണ്‍ ടി.എന്‍.ടി പ്രഹരശേഷിയുണ്ടായിരുന്നു. 4,630 കിലോഗ്രാം ഭാരവും 3.25 മീറ്റര്‍ നീളവും 1.52 അടി വ്യാസവുമുള്ള ഈ 'തടിയന്‍' നിമിഷങ്ങള്‍കൊണ്ടാണ് നാഗസാക്കിയെ ചാരമാക്കിയത്.


ആറ്റംബോംബിന്റെ പ്രവര്‍ത്തനം

അമേരിക്ക നാഗസാക്കിയില്‍ വര്‍ഷിച്ച അണുബോംബില്‍നിന്നുണ്ടായ പുകപടലങ്ങള്‍ സ്‌ഫോടനകേന്ദ്രത്തില്‍നിന്ന് 18 കിലോമീറ്റര്‍ വരെ ഉയര്‍ന്നു. അണുവിഘടനമോ (ന്യൂക്ലിയര്‍ ഫിഷന്‍), അണുസംയോജനമോ (ന്യൂക്ലിയര്‍ ഫ്യൂഷന്‍) മൂലം സര്‍വനശീകരണ ശക്തി ലഭിക്കുന്ന ആയുധങ്ങളെയാണ് ആണവായുധം അഥവാ ആറ്റംബോംബുകള്‍ എന്നു പറയുന്നത്. ആണവ പ്രവര്‍ത്തനങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനാല്‍ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്. അണുവിഘടനം മൂലം പ്രവര്‍ത്തിക്കുന്ന ആയുധങ്ങളില്‍ ആണവനിലയങ്ങളില്‍നിന്ന് വ്യത്യസ്തമായി ചെറിയപ്രതികരണങ്ങള്‍ അനിയന്ത്രിതമായ രീതിയിലാണ് നടക്കുന്നത്. സെക്കന്റിന്റെ ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങള്‍ വിഘടിക്കപ്പെടുന്നു. വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇവയെക്കാളും നശീകരണശേഷിയുള്ളവയാണ് 'അണുസംയോജനം' അടിസ്ഥാനമാക്കിയുള്ള ആയുധങ്ങള്‍. റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം (യു.കെ), ചൈന, ഇസ്‌റാഈല്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ആണവായുധം സൂക്ഷിക്കുന്നു.


ഹൈഡ്രജന്‍ ബോംബ്

കണ്ടെത്തിയതില്‍ ഏറ്റവും ശക്തവും സ്‌ഫോടനശേഷിയുള്ളതുമായ ആയുധം ഹൈഡ്രജന്‍ ബോംബാണ് (Termo newclear weapons). 'എഡ്വേര്‍ഡ് ടെല്ലറാണ്' ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്. ഊര്‍ജതന്ത്രജ്ഞനായ ടെല്ലറും ഗണിതശാസ്ത്രജ്ഞനായ 'സ്റ്റാന്‍സ് ലാവ് ഉലാമും' കൂടിയാണ് ''ടെല്ലര്‍ ഉലാം'' എന്ന ഓമനപ്പേരില്‍ 'ഡിസൈന്‍' എന്ന ഹൈഡ്രജന്‍ ബോംബിന്റെ രൂപരേഖ 1951ല്‍ വികസിപ്പിച്ചത്. 'ഐവി മൈക്ക്' എന്ന കോഡ് നാമത്തില്‍ 1951 നവംബര്‍ 1ന് പസഫിക് ദ്വീപ് സമൂഹത്തിലെ 'എലുഗലാബി'ല്‍ പരീക്ഷിക്കുകയും ചെയ്തു.

മന്‍ഹട്ടന്‍ പ്രൊജക്റ്റ്

രണ്ടാം ലോകമഹായുദ്ധകാലത്ത് ആറ്റംബോംബ് നിര്‍മാണ പദ്ധതിക്ക് അമേരിക്ക നല്‍കിയ പേരാണ് മന്‍ഹട്ടന്‍ പദ്ധതി (manhattan project). ഇംഗ്ലണ്ടിലേയും കാനഡയിലെയും ശാസ്ത്രജ്ഞര്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 1938ലാണ് ജര്‍മനിയിലെ ശാസ്ത്രജ്ഞര്‍ 'ന്യൂക്ലിയര്‍ ഫിഷന്‍' കണ്ടുപിടിച്ചത്. തുടര്‍ന്ന് ഹിറ്റ്‌ലര്‍ അണുവായുധം നിര്‍മിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ടായി. അങ്ങനെയാണ് പ്രസിഡന്റായ റൂസ്വെല്‍റ്റിനോട് ന്യൂക്ലിയര്‍ രംഗത്ത് പരീക്ഷണങ്ങള്‍ തുടരാന്‍ ബന്ധപ്പെട്ടവര്‍ അനുമതി തേടിയത്. ഇതോടെ മന്‍ഹട്ടന്‍ പദ്ധതി നിലവില്‍ വന്നു.

1939 മുതല്‍ ഗവേഷണ വിഷയങ്ങള്‍ പ്രധാനമായും അണുവിഷയത്തിലായിരുന്നു. ഓരോ ഫിഷനിലും എത്ര ന്യൂട്രോണ്‍ പുറന്തള്ളുന്നുണ്ട്, ഏതെല്ലാം മൂലകങ്ങള്‍ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നു, ഭാരം കുറഞ്ഞ യുറേനിയം 235നെ കൂടാതെ യുറേനിയം 238 ഫിഷനുവേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളാണ് അവര്‍ മുഖ്യ വിഷയമായെടുത്തിരുന്നത്. ഓരോ ഫിഷനിലും ന്യൂട്രോണുകളെ പുറന്തള്ളുന്നുവെന്നും എന്നും കണ്ടെത്തി.

ഓപറേഷന്‍ ട്രിനിറ്റി

ലോകത്തുണ്ടായ ആദ്യ അണുബോംബ് 'ലിറ്റില്‍ ബോയ്' ആയിരുന്നുവെന്നാണ് ചരിത്രമെങ്കിലും അമേരിക്ക അതിനുമുമ്പ് മറ്റൊരു 'കുട്ടി'യെ കൂടി പരീക്ഷിച്ചിരുന്നു. അതാണ് ഓപറേഷന്‍ ട്രിനിറ്റി (Operation Trinity). ന്യൂമെക്‌സിക്കോയിലെ 'അലമോ ഗോഡോ' മരുഭൂമിയില്‍ അമേരിക്ക അതു പരീക്ഷിച്ചു. അണുബോംബിന്റെ പിതാവ് എന്ന കുപ്രസിദ്ധി 'റോബര്‍ട്ട് ഓപന്‍ഹൈമറി'നാണ.് മന്‍ഹട്ടന്‍ പദ്ധതിയുടെ തലവനായിരുന്നു ഹൈമര്‍.

സ്‌നേഹത്തിന്റെ ലോകം

ഒരു പുല്‍നാമ്പിനുപോലും സാധ്യതയില്ലായെന്നു വിധിയെഴുതിയ ഹിരോഷിമയും നാഗസാക്കിയും ഇന്ന് ആധുനികതയുടെ എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള സമാധാന നഗരമാണ്. അന്ന് അമേരിക്കയായിരുന്നു യുദ്ധസന്നാഹത്തിനുളള ആറ്റം-ഹൈഡ്രജന്‍ ബോംബുകള്‍ വികസിപ്പിച്ചതെങ്കില്‍ ഇന്ന് ഇത്തരം ആയുധങ്ങള്‍ മിക്കരാജ്യങ്ങള്‍ക്കും സ്വന്തമായുണ്ട്. ഒരു ചെറിയ തീപ്പൊരി മതി ആളിപ്പടര്‍ന്ന് ലോകമാകെ വ്യാപിക്കാന്‍. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ ഹിരോഷിമയോ നാഗസാക്കിയോ ഒരു നഗരമോ ഒരു രാഷ്ട്രമോ ആയിരിക്കില്ല. ലോകം മുഴുവനുമായിരിക്കും ഭസ്മമായിത്തീരുന്നത്. ഇത്തരമൊരു ചിന്ത മാനവരാശിക്കു പകരാന്‍ ഈ ദുരന്തം ഇടയാക്കിയിട്ടുണ്ട്. അന്നു തൊടുത്തുവിട്ട യുദ്ധക്കൊതി അണമുറിയാതെ ഇന്നും ലോകത്തുണ്ട്. ഫലസ്തീന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഇരകളായി. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈ ദിനങ്ങളില്‍ നമ്മള്‍ നല്‍കേണ്ടത്. 'ഹിബാകുഷകള്‍' എന്ന ജീവച്ഛവങ്ങള്‍ ഇനിയും എവിടെയുമുണ്ടാകാതിരിക്കട്ടെ. സ്‌നേഹം ലോകം മുഴുവന്‍ നിറഞ്ഞുതുളുമ്പട്ടെ.

On August 6, 1945, Hiroshima faced the first atomic bomb, followed by Nagasaki on August 9. The devastating effects of these bombings left a lasting impact, emphasizing the need for global peace and the dangers of nuclear warfare.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  9 days ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  9 days ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  9 days ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  9 days ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  9 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  9 days ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  9 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  9 days ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  10 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക സർവീസുകൾ; യാത്രക്കാർക്ക് ആശ്വാസം.

Kerala
  •  10 days ago