HOME
DETAILS

സംസ്ഥാനത്ത് ശക്തമായ മഴ വീണ്ടുമെത്തും;  ദുരന്തസാധ്യത മുന്നില്‍ കാണണം, ന്യൂനമര്‍ദ്ദത്തിനും സാധ്യത

  
August 09, 2024 | 3:04 AM

Heavy rains will resume in the state

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പുകള്‍. തെക്കന്‍, മധ്യ കേരളത്തില്‍ അ
ടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളും മുന്നില്‍ കാണണമെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നുമാണ് മുന്നറിയിപ്പുകള്‍. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 13ാം തിയതി മുതല്‍ ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ അറിയിക്കുന്നത്. മധ്യ, തെക്കന്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വിവിധ ഏജന്‍സികളും സൂചിപ്പിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  3 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  3 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  3 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  3 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  3 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  3 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  3 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  3 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  3 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  3 days ago