HOME
DETAILS

കായിക കോടതിയില്‍ വിനേഷിനായി ഹാജരാവുന്നത് ഹരീഷ് സാല്‍വെ; അപ്പീല്‍ ഇന്ന് പരിഗണിക്കും 

  
Web Desk
August 09, 2024 | 4:21 AM

Vinesh Phogats Appeal Against Olympics Disqualification to be Heard Today

ന്യൂഡല്‍ഹി: ഒളിമ്പിക്‌സിലെ അയോഗ്യതക്കെതിരെ കായിക കോടതിയില്‍ വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. വിനേഷ് ഫോഗട്ടിനായി പ്രമുഖ സുപ്രിം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുക.  ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് സാല്‍വെ കോടതിയിലെത്തുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് കോടതി അപ്പീല്‍ പരിഗണിക്കും.

നിയമപരവും നടപടിക്രമപരവുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലുള്ള സാല്‍വെയുടെ വൈദഗ്ധ്യം അപ്പീലില്‍ നിര്‍ണായകമാകും.  വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് അപ്പീല്‍ നല്‍കിയത്. വിനേഷിന് അനുകൂലമായി കായിക കോടതിയില്‍ നിന്നും വിധിയുണ്ടായാല്‍ അവര്‍ക്ക് വെള്ളി മെഡല്‍ നല്‍കും.

ഒളിമ്പിക്‌സ് സമയത്തെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി യു.എസില്‍ നിന്നുള്ള പ്രസിഡന്റ് മൈക്കല്‍ ലെനാര്‍ഡിന്റെ നേതൃത്വത്തിലാണ് കായിക കോടതിയുടെ (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്‌പോര്‍ട് സി.എ.എസ്) താല്‍കാലിക ബെഞ്ച് പാരിസില്‍ സ്ഥാപിച്ചത്. 17 അറോണ്ടിസ്‌മെന്റിലെ പാരിസ് ജുഡീഷ്യല്‍ കോടതിയിലാണ് ഈ ബെഞ്ച് സ്ഥിതി ചെയ്യുന്നത്.

ഭാരക്കൂടുതലിന്റെ പേരിലാണ് അവരെ അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരമായിരുന്നു വിനേഷ് ഫോഗട്ടിന് കൂടുതലുണ്ടായിരുന്നത്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.

സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 50ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

Vinesh Phogat's appeal against her Olympics disqualification will be reviewed today, with prominent lawyer Harish Salve representing the Indian Olympic Association.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago