നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി:നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. രണ്ട് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
നീറ്റിന്റെ പിജി പരീക്ഷ ജൂണ്‍ 23ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദേശീയ പരീക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന നീറ്റ്‌യുജി പരീക്ഷയിലും നെറ്റ് പരീക്ഷയിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നീറ്റ്പിജി പരീക്ഷ ഓഗസ്റ്റ് 11ന് മാറ്റിവയ്ക്കുകയായിരുന്നു.
Supreme Court Rejects Petition to Postpone NEET PG Exam"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."