ഒമാൻ സിവിൽ ഡിഫൻസ് ഖരീഫ് സീസൺ പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ദോഫാർ:ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രാജ്യത്തെ ഖരീഫ് സീസണുമായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കി. 2024 ഓഗസ്റ്റ് 8-നാണ് സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
‘സേഫ്റ്റി ഇൻ ദി ഖരീഫ്’ എന്ന ഈ ലഘു ഗ്രന്ഥം https://cdaa.gov.om/wp-content/uploads/2023/07/EN.pdf?csrt=11578407473118433906 എന്ന വിലാസത്തിൽ പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഈ സുരക്ഷാ ഗൈഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ദോഫാറിലേക്കുള്ള മൺസൂൺ മഴക്കാല (ഖരീഫ് സീസൺ) വിനോദയാത്രകൾ സുരക്ഷിതമാക്കുന്നതിനുള്ള വിവിധ മാർഗ നിർദ്ദേശങ്ങൾ ഈ ഗൈഡിൽ ഉൾകോള്ളിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്ന സമയത്ത് കൈക്കൊള്ളേണ്ടതായ തയ്യാറെടുപ്പുകൾ, യാത്രാ വേളയിലെ സുരക്ഷ, വാഹനങ്ങളുടെ സുരക്ഷ, റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ, റോഡപകടങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ കൈക്കൊള്ളേണ്ടതായ നിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ ഗൈഡിലൂടെ യാത്രിക്കർക്കായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."