HOME
DETAILS

ജയാ ബച്ചനെതിരായ പരാമര്‍ശം: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെതിരേ ഇംപീച്ച്മെന്റിന് പ്രതിപക്ഷം  

  
Web Desk
August 09 2024 | 19:08 PM

Opposition Moves to Impeach Vice President Jagdeep Dhankhar Following Remarks Against Jaya Bachchan

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ തയാറെടുത്ത് ഇന്‍ഡ്യാ സഖ്യം. സമാജ്വാദി പാര്‍ട്ടി രാജ്യസഭ അംഗവും ബോളിഡ് താരവുമായ ജയ അമിതാഭ് ബച്ചനും ജഗ്ദീപ് ധന്‍ഖറും തമ്മിലുള്ള വാക്‌പോരിനിടെ ജയാ ബച്ചനോട് ധന്‍ഖര്‍ തട്ടിക്കയറി ഉച്ചത്തില്‍ സംസാരിച്ചതിനു പിന്നാലെയാണ് ധന്‍ഖറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നത്.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി ഘനശ്യാം തിവാരി മാപ്പു പറയണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യത്തിന്മേല്‍ പ്രകോപിതനായ ജഗദീപ് ധന്‍ഖറോട് താങ്കളുടെ ശരീര ഭാഷ ശരിയല്ലെന്ന് ജയാ ബച്ചന്‍ പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടാകുന്നത്. താനൊരു അഭിനേതാവാണ്. ആളുകളുടെ ശരീരഭാഷയും സംസാര രീതിയും മനസിലാകും. നിങ്ങളുടെ സംസാര രീതി ശരിയല്ലെന്ന് ജയാ ബച്ചന്‍ രാജ്യസഭാ ചെയര്‍മാനോട് പറഞ്ഞു. താങ്കളുടെ പെരുമാറ്റത്തിന് താങ്കള്‍ മാപ്പുപറയണം. താങ്കള്‍ ചെയര്‍മാനായി ഇരിക്കുന്നുണ്ടെങ്കിലും എല്ലാവരും സഹപ്രവര്‍ത്തകരാണെന്ന് മറക്കരുതെന്നും ജയാ ബച്ചന്‍ പറഞ്ഞു.

ഇതോടെ ധന്‍ഖര്‍ രോഷാകുലനായി. ജയാ ബച്ചന്‍ നടിയാണെന്നും എല്ലാ നടിമാരും സംവിധായകര്‍ക്ക് വിധേയമായാണ് അഭിനയിക്കുന്നതെന്നും ധന്‍ഖര്‍ പറഞ്ഞു. താനാണ് സഭയിലെ സംവിധായകന്‍. സംവിധായകന്‍ പറയുന്നതു കേള്‍ക്കണം. നിങ്ങള്‍ ഒരു സെലിബ്രിറ്റി ആവാം. പ്രശസ്‌നി നേടിയെടുത്തിട്ടുണ്ടാകാം. നിങ്ങള്‍ മാത്രമാണ് പ്രശസ്തയെന്ന ധാരണ പാടില്ലെന്നും ധന്‍ഖര്‍ ക്ഷുഭിതനായി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളത്തിനൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. ധന്‍ഖര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയാ ബച്ചന്‍ ആരോപിച്ചു.

പിന്നാലെയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. സഭയില്‍ ഏകപക്ഷീയമായി പെരുമാറുന്ന ധന്‍ഖറിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് വേണമെന്നാണ് ആവശ്യം. പ്രമേയത്തില്‍ എം.പിമാര്‍ ഒപ്പുവയ്ക്കുന്ന നടപടികള്‍ ആരംഭിച്ചതായും 80 പേര്‍ ഒപ്പുവച്ചതായും പ്രതിപക്ഷ എം.പിമാര്‍ വ്യക്തമാക്കി.

സഭ ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനാല്‍ ശൈത്യകാല സമ്മേളനത്തില്‍ നടപടികള്‍ തുടരുമെന്നും എം.പിമാര്‍ പറഞ്ഞു. ധന്‍ഖറിനെ പുറത്താക്കാന്‍ ഇന്‍ഡ്യാ സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ലെങ്കിലും വിഷയം ഉയര്‍ത്തികൊണ്ടുവരാനുള്ള മാര്‍ഗമായിട്ടാണ് നീക്കത്തെ കാണുന്നത്.

The INDIA alliance is preparing an impeachment motion against Vice President Jagdeep Dhankhar after his controversial remarks towards actress and Rajya Sabha MP Jaya Bachchan. The confrontation escalated following a dispute in the Rajya Sabha, leading to opposition protests and walkouts.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  10 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  10 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  10 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  10 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  10 days ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  10 days ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  10 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  10 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  10 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  10 days ago