HOME
DETAILS

ആശങ്കവിതച്ച് വീണ്ടും മഴ മുന്നറിയിപ്പ്; 2018 ലെ ഓഗസ്റ്റ് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ വേണമെന്ന് ആവശ്യം

  
Web Desk
August 11 2024 | 00:08 AM

New Rain Warnings Spark Concern Calls for Precaution to Avoid Another August 2018 Disaster

കൊച്ചി: ഇന്നുമുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെയും സ്വകാര്യ കാലാവസ്ഥാ ഏജൻസികളുടെയും മുന്നറിയിപ്പിൽ പരക്കെ ആശങ്ക. 2018 ഓഗസ്റ്റ് 14ന് രാത്രി തുടങ്ങിയ മഴ ഒരാഴ്ചയോളം നിർത്താതെ പെയ്തതാണ് പ്രളയത്തിന് കാരണമായത്.ഡാമുകൾ ഒരുപോലെ തുറന്നുവിട്ടതും പെരിയാർ കവിഞ്ഞൊഴുകിയപ്പോൾ കടലിലേക്ക് വെള്ളം ഒഴുകിപ്പോകാതിരുന്നതുമൊക്കെ ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയിരുന്നു. ജൂലൈ അവസാനം നടന്ന വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ പുതിയ മഴമുന്നറിയിപ്പ് സംസ്ഥാനത്താകെ ചർച്ചയാകുകയാണ്. 2018ലെ പ്രളയം നാശം വിതച്ച എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരൊക്കെ ഭീതിയിലാണ്. മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്നും ഇവർ ഭയക്കുന്നുണ്ട്.നിലവിൽ ചെറിയ ഡാമുകളുടെയൊക്കെ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും നിർത്താതെ മഴ പെയ്താൽ വീണ്ടും ഷട്ടറുകൾ ഒരുപോലെ തുറക്കുമോ എന്ന ആശങ്കയാണ് ഇക്കൂട്ടർക്ക്.

ഇക്കഴിഞ്ഞ ജൂലൈ 15മുതൽ മൂന്നുദിവസം നിർത്താതെ പെയ്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകിയിരുന്നു. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.വെള്ളപ്പൊക്ക മുന്നറിയിപ്പ് 3.190 മീറ്റർ ആയിരിക്കെ 3.410 മീറ്ററായാണ് ജലനിരപ്പ് ഉയർന്നത്.കടലാക്രമണം ശക്തമാകുമെന്ന മുന്നറിയിപ്പ് സംസ്ഥാനത്തെ തീരമേഖലയെയും അസ്വസ്തമാക്കുന്നുണ്ട്.കടൽഭിത്തി ഇല്ലാത്ത എറണാകുളം വൈപ്പിൻ പോലുള്ള മേഖലകളിലെയും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചെല്ലാനത്തും ആലപ്പുഴ,കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലുമൊക്കെ ജനങ്ങൾ സ്വയം മുൻകരുതലുകൾ എടുത്ത് തുടങ്ങിയിട്ടുണ്ട്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വടക്കൻ പറവൂരിലെ ചാലാക്ക,ചെറുകടപ്പുറം,കണക്കൻ കടവ്,കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങൾ ചാലക്കുടിയാറിൻ്റെയും പെരിയാറിൻ്റെയും മധ്യത്തിലാണ് സ്ഥിതിചെയ്യുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇവിടങ്ങളിലുള്ളവർ ഉയർന്നപ്രദേശങ്ങളിലെ സ്കൂളുകളും ആരാധനാലയങ്ങളുമൊക്കെ അഭയസ്ഥാനങ്ങളായി കണ്ടുവച്ചിരിക്കുകയാണ്.

കഴിഞ്ഞപ്രളയത്തിൽ വീടുകൾ വെള്ളത്തിനടിയിലായ, ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർ മാഹിയിലെ കുന്നുംപ്രദേശങ്ങളിൽ സ്ഥലം വാങ്ങി വീടുവച്ചിരുന്നു.ഇനിയും സമാനമായ അവസ്ഥയുണ്ടായാൽ അങ്ങോട്ടേക്ക് പോകുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. മുല്ലപ്പെരിയാർ ഡാമിൻ്റെ അപകടഭീഷണിയും മധ്യകേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.കടുത്ത കാലാവസ്ഥാമുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഭരണസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് എല്ലാകോണുകളിൽ നിന്നും ഉയരുന്നത്. കാലാവസ്ഥാവിദഗ്ധരുടെ സഹായത്തോടെ അപകടമേഖലകൾ തിരിച്ചറിഞ്ഞ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങണം.പ്രകൃതിദുരന്തങ്ങളിലേക്ക് തങ്ങളുടെ ഉറ്റവരെ വിട്ടുനൽകരുതേ എന്നും ഇവർ പറയുന്നു.

Amid warnings of heavy rainfall, concerns rise in Kerala as residents recall the devastating floods of August 2018. Authorities and locals are urged to take precautions to prevent a repeat of the disaster

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  3 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  3 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  3 days ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  3 days ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  3 days ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  3 days ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  3 days ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  3 days ago
No Image

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍

uae
  •  3 days ago
No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  3 days ago

No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  3 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago