
ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സർക്കാർ ജെ.പി.സിയിൽ നിന്ന് പാർട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീർ എം.പി

അലിഗഡ്: ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സർക്കാർ ജെ.പി.സിയിൽ നിന്ന് പാർട്ടിയെ ഒഴിവാക്കിയതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനെസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ഇതു കൊണ്ടൊന്നും ഇന്ത്യയിലെ വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്തതു കൊണ്ടാണ് ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കു വിടാൻ സർക്കാർ നിർബന്ധിതരായത്. പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകളെ ഏകോപിപ്പിക്കുന്ന ചാലക ശക്തിയായി പ്രർത്തിക്കാനായതിൽ മുസ്ലിം ലീഗിന് അഭിമാനമുണ്ട്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇ.ടി പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ ജൻമഗേഹമായ അലിഗഡിൽ നടന്ന ഉത്തർ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗൺസിൽ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ വിജയം ഉത്തരേന്ത്യയിൽ പാർട്ടി നടത്തുന്ന ഇടപെടലുകൾ ലക്ഷ്യം കാണുന്നതിൻ്റെ സൂചനയാണ്. അലിഗഡ് മൂവ്മെൻ്റിൻ്റെ സ്വതന്ത്ര ഭാരതത്തിലെ സർഗാത്മകതുടർച്ചയാണ് മുസ്ലിം ലീഗ്. പഴയ പ്രതാപത്തിലേക്ക് യു.പിയിൽ പാർട്ടി തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
മെമ്പർഷിപ്പ് ഘട്ടങ്ങൾ പൂർത്തീകരിച്ചതിനു ശേഷം വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. രാജ്യത്ത് തന്നെ ഏറ്റവും മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഗതകാലത്തെ കരുത്ത് വീണ്ടെടുക്കാൻ മുസ്ലിം ലിഗ് പ്രസ്ഥാനത്തിനു കഴിയുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അലിഗഡിലെ കൗൺസിൽ യോഗം സമാപിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീൻ ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, നിരീക്ഷകൻ കൂടിയായ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് സ്വാഗതവും ലതാഫത് റസ നന്ദിയും പറഞ്ഞു.
കമ്മിറ്റി തെരെഞ്ഞെടുപ്പ് സിറാജുദ്ദീൻ നദ്വി നിയന്ത്രിച്ചു. വിവിധ ജില്ല കമ്മിറ്റികളെ പ്രതിനിധീകരിച് മുഹമ്മദ് ഇർഫാൻ കാൺപൂർ, ലതാഫത് റസാ അലീഗഡ്, അസീം ഹുസൈൻ ഖാൻ, റിസ്വാൻ അൻസാരി, റംസാൻ സൈഫി മീററ്റ്, ശാഹിദ് ശഹ്സാദ്, ഹാജി ഖാസിം,സർഫറാസ് ഗാസി, ശാരിക്ക് അൻസാരി കാൺപൂർ, ശഫീഉല്ലാ കുശി നഗർ, മുഹമ്മദ് സാദ് ലഖ്നൗ, റിയാസ് അഹ്മദ് അലവി, ആരിഫ് റഹ്ബർ ആഗ്ര, ഖാൻ മുബീൻ ബറേലി, മുഹമ്മദ് അസ്ലം ഖാൻ മെഹുബ, മുഹമ്മദ് നഫീസ് ജാൻസി, മുഹമ്മദ് നദീം അമേത്തി, അസീം ഹുസൈൻ ഖാൻ എന്നിവർ സംസാരിച്ചു.
വഖ്ഫ് ബില്ല് പരിശോധിക്കാനായി രൂപീകരിച്ച ജെ.പി.സിയില്‍ അഞ്ച് എം.പിമാരുള്ള ലീഗിന്റെ അംഗങ്ങളെയാരെയും ഉള്‍പ്പെടുത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഇ.ടിയുടെ പ്രതികരണം. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഉവൈസിയെ ഉള്‍പ്പെടുത്തിയപ്പോഴാണ്, ലോക്‌സഭയില്‍ വഖ്ഫ് വിഷയത്തില്‍ സജീവമായി ഇടപെട്ട് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയത്.
E.T. Mohammed Basheer MP alleges that the BJP government removed the party from the Joint Parliamentary Committee (JPC) due to fear of Leegin's voice, sparking a political controversy. Read more about the latest developments in Indian politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 5 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 5 days ago
വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 5 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 5 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി
Cricket
• 5 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 5 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 5 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 5 days ago
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍
uae
• 5 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 5 days ago
വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്
Football
• 5 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 5 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 5 days ago
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്
Kerala
• 5 days ago
രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്
Kerala
• 5 days ago
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 5 days ago
സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ
Kerala
• 5 days ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 5 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• 5 days ago
ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം
National
• 5 days ago
വാർത്ത ഏജൻസി റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 5 days ago