HOME
DETAILS

ഹിൻഡൻബർഗ് വിവാദത്തിൽ പ്രധാനമന്ത്രി മിണ്ടുന്നില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡിയെ ഇറക്കി ശ്രദ്ധ മാറ്റാൻ നോക്കേണ്ടെന്ന് കെ.സി വേണുഗോപാൽ

  
August 12, 2024 | 7:45 AM

kc venugopal mp on hindenburg controversy

ന്യൂഡൽഹി: ഹിൻഡൻബർഗ് വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വിവാദം ജോയിൻറ് പാർലമെൻററി കമ്മിറ്റി അന്വേഷിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. സെബി ചെയർപേഴ്സണ് എതിരെ ആരോപണം ഉയർന്നിട്ടും അവർ എങ്ങനെ കസേരയിൽ തുടരുന്നുവെന്നും അദ്ദേഹം ചോദിച്ചു. 

രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളിൽ ഒന്നായി ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് മാറുകയാണ്. സെബി സുപ്രിം കോടതിയിൽ പോലും കാര്യങ്ങൾ മറച്ചുവച്ചു. വിഷയത്തിൽ നടപടിയെടുക്കേണ്ടത് സുപ്രിം കോടതിയാണ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ച് വിഷയം തിരിച്ചുവിടാൻ ആണ് സർക്കാരിന്റെ നീക്കമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ഹിൻഡൻ ബർഗ്  വീണ്ടും രംഗത്ത് വന്നിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്നും സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നുമാണ് ഹിൻഡൻബർഗിന്റെ ചോദ്യം. റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ സാധൂകരിക്കുന്നതാണ് മാധബിയുടെ വിശദീകരണം എന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിൻറെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡെൻബെർഗ് റിസർച്ച് കഴിഞ്ഞ ദിവസം നടത്തിയത്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണത്തിൽ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  a month ago
No Image

ജലദോഷത്തിന് ചികിത്സ തേടിയത്തെി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  a month ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  a month ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  a month ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  a month ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  a month ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  a month ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  a month ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  a month ago