HOME
DETAILS

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പൈലറ്റ് കോഴ്‌സ് പഠിക്കാം; അതും കേരളത്തില്‍; അപേക്ഷ ആഗസ്റ്റ് 30 വരെ

  
August 12, 2024 | 12:44 PM

study aviation course after plus two in kerala apply before aug 30

കേരള സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി  തിരുവനന്തപുരം പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 30നകം തപാല്‍ അപേക്ഷ നല്‍കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്ട്രുമെന്റ് റേറ്റിങ്ങോടെയുള്ള കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. ഒക്ടോബര്‍/ നവംബര്‍ മാസങ്ങളിലായി അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. 

യോഗ്യത

ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ഏപ്രില്‍ ഒന്നിന് 17 വയസ് തികഞ്ഞിരിക്കണം. 

ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ആകെ 55 ശതമാനം , എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം എന്നീ ക്രമത്തിലെങ്കിലും മാര്‍ക്കോടെ പ്ലസ് ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് യഥാക്രമം 50 ശതമാനം, 45 ശതമാനം മാര്‍ക്ക് മതിയാവും. 

3 വര്‍ഷത്തേക്കാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇക്കാലയളവില്‍ മികച്ച ആരോഗ്യം നിര്‍ബന്ധം. 

ഫീസ്

സിംഗിള്‍ എഞ്ചിന്‍ പരിശീലനത്തിന് ആകെ ഫീസ് 35,35,000 രൂപ. ഇത് 5 ഗഡുക്കളായി അടച്ചാല്‍ മതി.

മള്‍ട്ടി എഞ്ചിന്‍ എന്‍ഡോഴ്‌സ്മന്റോടെ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് വേണമെങ്കില്‍, 15 മണിക്കൂര്‍ അധിക പറക്കലിന് 6,75,000 രൂപ കൂടുതല്‍ അടയ്‌ക്കേണ്ടതുണ്ട്. നികുതി പുറമെ. 

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളിലായാണ് സെലക്ഷന്‍ നടപടികള്‍ നടക്കുക. അപേക്ഷകര്‍ കുറവാണെങ്കില്‍ ഇന്റര്‍വ്യൂ മാത്രം. 

1. എഴുത്ത് പരീക്ഷ: പ്ലസ് ടു നിലവാരത്തില്‍ ജനറല്‍ ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, ജോഗ്രഫി, ബുദ്ധിശക്തി, ജനറല്‍ ഏവിയേഷന്‍ മനഃശാസ്ത്രം എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ചോദ്യങ്ങള്‍. ജയിക്കാനുള്ള കട്ട് ഓഫ് മാര്‍ക്കില്‍ പട്ടിക വിഭാഗക്കാര്‍ക്ക് 5 ശതമാനം ഇളവുണ്ട്. പരീക്ഷ കേന്ദ്രം പിന്നീട് അറിയിക്കും. 

2. ഇന്റര്‍വ്യൂ: എഴുത്ത് പരീക്ഷയിലെ പ്രകടനം നോക്കി തെരഞ്ഞെടുത്തവരെ അഭിമുഖത്തിനായി ക്ഷണിക്കും. തീയതി പിന്നീട് അറിയിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ www.rajivgandhiacademyforaviationtechnology.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് ഡ്രാഫ്റ്റും നിര്‍ദിഷ്ട രേഖകളുമായി തപാലില്‍ അയക്കണം. 

The Executive Vice Chairman,
Rajiv Gandhi Academy for Aviation Technology, 
Thiruvananthapuram- 695 007 
എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 5000 രൂപയുടെ ഡ്രാഫ്റ്റാണ് വയ്‌ക്കേണ്ടത്. 

സംശയങ്ങള്‍ക്ക്: 9526800767
മെയില്‍: [email protected]

study aviation course after plus two in kerala apply before aug 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  2 days ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  2 days ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 days ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  2 days ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 days ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 days ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  2 days ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  2 days ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  2 days ago