HOME
DETAILS
MAL
മുണ്ടക്കൈ തിരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ല; ഇന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി
Web Desk
August 12 2024 | 13:08 PM
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ തിരച്ചില്‍ തുടരും. ഇന്ന് നടത്തിയ തിരച്ചിലില്‍ ചാലിയാര്‍ തീരത്തുനിന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പിനും തുടക്കമായി.
എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ് , പൊലിസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി.മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."