HOME
DETAILS

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാം; നിര്‍മാതാവിന്റെ ഹരജി തള്ളി ഹൈക്കോടതി

ADVERTISEMENT
  
August 13 2024 | 08:08 AM

hema-committee-report-producer-saji-parayil-plea-rejected-by-kerala-high-court

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തളളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റിസ് വിജി അരുണാണ് ഹരജി പരിഗണിച്ചത്. 

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വ്യക്തികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിക്കാരന്‍ ഉന്നയിക്കുന്ന വാദം. ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഹരജിക്കാരന് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന്റെ നിലപാട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് വിവരാവകാശ കമ്മിഷനും സംസ്ഥാന സാംസ്‌കാരിക വകുപ്പും കോടതിയില്‍ സ്വീകരിച്ചത്.

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്‌ള്യൂ.സി.സി) വനിതാ കമ്മിഷനും ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്‌ള്യൂ.സി.സി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരന്റെ നടപടി ഏറെ സംശയാസ്പദമെന്നാണ് ഡബ്‌ള്യൂ.സി.സി കോടതിയില്‍ വാദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

 എയര്‍ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധക്ക്; നാളെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സമയമാറ്റം 

National
  •  a day ago
No Image

സഊദിയിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴ

Saudi-arabia
  •  a day ago
No Image

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അരി; 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും

Kerala
  •  a day ago
No Image

വാട്‌സ്ആപ്പിലും മെസഞ്ചറിലും തേഡ് പാര്‍ട്ടി ചാറ്റുകള്‍; പദ്ധതി പ്രഖ്യാപിച്ച് മെറ്റ

Kerala
  •  a day ago
No Image

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

oman
  •  a day ago
No Image

ഇന്ത്യയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; യുവാവ് ചികിത്സയില്‍

National
  •  a day ago
No Image

ചാണ്ടി ഉമ്മന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അഭിഭാഷക പാനലില്‍; രാഷ്ട്രീയ നിയമനമല്ലെന്ന് വിശദീകരണം

Kerala
  •  a day ago
No Image

 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍  

Kerala
  •  a day ago
No Image

'എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ അപാകതയില്ല'; ന്യായീകരിച്ച് സ്പീക്കര്‍

Kerala
  •  a day ago
No Image

ഇന്ത്യയിലെ ലുലു ഫോറെക്‌സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍

Kerala
  •  a day ago