HOME
DETAILS
MAL
മന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന്
backup
August 30 2016 | 23:08 PM
കോഡൂര്‍: തെരുവ്നായ ശല്യം ഒഴിവാക്കാന്‍ വേണ്ടി പഞ്ചായത്തുകളോട് പ്ലാന്‍-തനത് ഫണ്ട് ഉപയോഗിക്കാന്‍ പറഞ്ഞത് മന്ത്രിയുടെ വിവരമില്ലായ്മയാണെന്ന് കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. പദ്ധതി വെക്കാതെ ഈ രണ്ട് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാന്‍ സാധ്യമല്ല.
പഞ്ചായത്തുകള്‍ പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. തെരുവ് നായ ശല്യം നേരിടുന്നതിന് വേണ്ടി പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണം.
പ്രവര്‍ത്തക സമിതി പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. ഷാഹിദ് കോഡൂര്‍ അധ്യക്ഷനായി. ടി. മുജീബ് സ്വാഗതവും പി.പി ഹക്കീം നന്ദിയും പറഞ്ഞു.
കെ.ടി റബീബ്, അജ്മല്‍, ശിഹാബ്, വി.കെ റാഷിദ്, പി.പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."