HOME
DETAILS

കെജ്‌രിവാളിന് ജാമ്യമില്ല

  
Web Desk
August 14, 2024 | 6:40 AM

No Interim Bail For Delhi Chief Minister Arvind Kejriwal By Supreme Court

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയകേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. സി.ബി.ഐ കേസിലെ ജാമ്യ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച  ഹരജിയില്‍ സുപ്രിം കോടതി സി.ബി.ഐയോട് വിശദീകരണം തേടി. കേസ് ഈ മാസം 23ന് പരിഗണിക്കും.  

ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ ആഗസ്റ്റ് അഞ്ചിലെ വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു ഹരജി.

സി.ബി.ഐയും ഇ.ഡിയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. മനീഷ് സിസോദിയയെ വിട്ടയച്ച വിധി തനിക്കും ബാധകമാണെന്ന് കാണിച്ച് വിധിവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ദീര്‍ഘകാലം തടവില്‍ കഴിയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു മനീഷ് സിസോദിയയുടെ കേസിലെ സുപ്രിംകോടതിയുടെ നിരീക്ഷണം .

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയില്‍ സുപ്രിം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യത്തിന് പുറമെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 21 മുതല്‍ കെജ്‌രിവാള്‍ ജയിലില്‍ കഴിയുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  3 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  3 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  3 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  3 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  3 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  3 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  3 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  3 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  3 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  3 days ago