വയനാട് മരിച്ചവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ ധനസഹായം; വിലങ്ങാട് ദുരന്തബാധിതര്‍ക്ക് പ്രത്യേക പാക്കേജ്
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കുമെന്നും പൊലിസ് നടപടി പൂര്‍ത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാടക വീടിന് ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപ നല്‍കും. രേഖകള്‍ നഷ്ടമായവര്‍ക്ക് ഫീസില്ലാതെ അത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.
ജനകീയ തിരച്ചില്‍ ചാലിയാറില്‍ വെള്ളിയാഴ്ച വരെ തുടരും. എന്‍ഐടി സൂറത്തുമായി ചേര്‍ന്ന് ദുരന്തമുഖത്ത് റഡാര്‍ പരിശോധന നടത്തും. ഇതെല്ലാം പഠിച്ചാകും ഭൂവിനിയോഗ രീതി നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രേഖകള്‍ നഷ്ടപ്പെട്ടവക്ക് പകരമായി 1368 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പ്രത്യേക പാക്കേജ് തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.രേഖകള്‍ വീണ്ടെടുക്കാന്‍ വെള്ളിയാഴ്ച പ്രത്യേക അദാലത്ത് നടത്തും. പ്രദേശത്ത് തുടര്‍വാസം സാധ്യമാണോ എന്ന് വിദഗ്ധ സംഘം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."