പല ഗള്‍ഫ് കമ്പനികളും പാകിസ്താനികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നില്ല; കാരണം ഇതാണ്
കുവൈത്ത്: സഊദി അറേബ്യ,യുഎഇ, കുവൈത്ത്,ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പാകിസ്താന്‍ പ്രവാസികളെ ജോലിക്കെടുക്കാന്‍ വിസമ്മതിക്കുന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലുമായി പരമായതും അല്ലാതെയുമുള്ള അവരുടെ പൊതുവായ മോശം പെരുമാറ്റമാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെക്രട്ടറി ഓവര്‍സീസ് പാക്കിതാനീസ് ഡോ. അര്‍ഷാദ് മഹമൂദിന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ നടന്ന സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുണ്ട്.
ചില പാകിസ്താന്‍ പ്രവാസികളുടെ പെരുമാറ്റ ദൂഷ്യമാണ് ഈ വിഷയത്തിലുള്ള യുഎഇയുടെ കാര്യമായ ആശങ്കകള്‍. പാകിസ്താൻ പ്രവാസികൾ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ അനധികൃത വീഡിയോകള്‍ ചിത്രീകരിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അധികൃതര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പാകിസ്താനില്‍ നിന്നുള്ള ജീവനക്കാര്‍ തൊഴില്‍ നൈതികത പാലിക്കുന്നതില്‍ പിന്നിലാണെന്നാണ് കുവൈത്തിന്റെ ഉയർത്തുന്ന പ്രശ്നം. ഇതിന് ഉദാഹരണമായി പാകിസ്താനി നഴ്‌സുമാര്‍ പലപ്പോഴും തങ്ങളുടെ ജോലി വാര്‍ഡ് ബോയ്സിനെ ഏല്‍പ്പിക്കുന്ന പതിവുണ്ടെന്ന് കുവൈത്ത് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക ഭാഷ പഠിക്കാതത്തും, യൂറോപ്പിലേക്ക് കുടിയേറാനുള്ള ഇടത്താവളമായി കുവൈത്തിനെ കാണുന്നു എന്നിവയാണ് മറ്റ് ആക്ഷേപങ്ങള്‍.
ഖത്തറിൽ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പാകിസ്താനികളുടെ പൊതു സ്വഭാവത്തെയാണ് കുറ്റപ്പെടുത്തുന്നത്. ജോലി സമയത്ത് ഹെല്‍മറ്റ് ധരിക്കുന്നത് പോലുള്ള അടിസ്ഥാന സുരക്ഷാ ചട്ടങ്ങള്‍ അനുസരിക്കാത്ത പാകിസ്താനി തൊഴിലാളികളെക്കുറിച്ച് ഖത്തര്‍ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. സുരക്ഷാ പ്രോട്ടോക്കോളുകളോടുള്ള ഈ അവഗണന ഖത്തര്‍ അധികാരികള്‍ക്കിടയില്‍ കാര്യമായ ആശങ്കകള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം അറിയിച്ചു.
'സിയാറത്ത്' (തീര്‍ത്ഥാടനം) എന്ന വ്യാജേന സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തി ധാരാളം പാക്കിസ്താന്‍ പ്രവാസികള്‍ ഭിക്ഷാടനം നടത്തുന്നതായാണ് സഊദിയുടെ വിമര്‍ശനം. സഊദി അറേബ്യയില്‍ അറസ്റ്റിലായ ഭിക്ഷാടകരില്‍ 90 ശതമാനവും പാകിസ്താന്‍ പൗരന്മാരാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭിക്ഷാടകരെ രാജ്യത്തേക്ക് അയക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സഊദി അറേബ്യ പാകിസ്ഥാൻ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍,സഊദി അറേബ്യയില്‍ ഏകദേശം 20 ലക്ഷം പാകിസ്താനി പ്രവാസികൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."