HOME
DETAILS

വീര ശൂര ശ്വാന നായകൻ കെന്റിന് മരണാനന്തര ധീരതാ പുരസ്കാരം

  
August 15, 2024 | 4:16 PM

Veera Shura Shwana hero Kent awarded posthumous bravery award

ദില്ലി: ജമ്മുകാശ്മീരിൽ ഭീകരർക്കെതിരെയുള്ള  സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന്‍ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ കെന്‍റിന്‌ രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. ഗോള്‍ഡന്‍ ലാ​​ബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ്  പുരസ്കാരം നൽക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുവിൽ സൈനികര്‍ക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെന്‍റ്  ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

രജൗരിയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം എത്തിയത്. ഭീകരരുടെ  താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായിരുന്നത് കെന്റാണ്. സൈന്യമെത്തിയതോടെ ഭീകരർ വെടിയുതിർത്ത് തുടങ്ങി. ഭീകരർ ശക്തമായ വെടിവെപ്പ് തുടർന്നുവെങ്കിലും കെന്‍റ് പിന്മാറാതെ മുന്നേറി കൊണ്ടിരുന്നു. ഭീകരുടെ താവളത്തിലേക്ക് നീങ്ങിയ കെന്‍റിന്  തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്തിനിടെയാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ കെന്‍റ്  വീര മൃത്യു വരിച്ചു.

8B8 ആർമി നമ്പറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്.  ഭീകരരെ ചെറുത്ത് തോൽപ്പിച്ച സൈന്യം പോരാട്ടഭൂമിയിൽ വീരമൃത്യുവരിച്ച കെന്‍റിനെ ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് യാത്രാമൊഴി നൽകിയത്. ഓപ്പറേഷനിൽ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും രണ്ട് സൈനികർക്കും ഒരു പൊലിസുകാരനും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  2 days ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  2 days ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  2 days ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  2 days ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago