HOME
DETAILS

സെപ്റ്റിക് മാലിന്യങ്ങള്‍ ഓടയിലേക്കൊഴുക്കി; രണ്ട് വാടക കെട്ടിടങ്ങള്‍ പൂട്ടിച്ചു

  
backup
August 30 2016 | 23:08 PM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


വണ്ടൂര്‍: മലിനജലം പാതയോരത്തെ ഓടയിലേക്കൊഴുക്കിയ രണ്ടു കെട്ടിടങ്ങള്‍ ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. വണ്ടൂര്‍ കരുണാലയപ്പടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളാണു നാട്ടുകാരുടെ പാരാതിയെത്തുടര്‍ന്നു പൂട്ടിച്ചത്. മതിയായ മാലിന്യ സുരക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിടം പ്രവര്‍ത്തിപ്പിച്ചതിനാല്‍ പരിസരവാസികളുള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതത്തിലായിരുന്നു.
പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സമയപരിധിക്കുള്ളില്‍ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കെട്ടിട ഉടമകള്‍ക്കു സാധിച്ചില്ല. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ജെ ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി നടപടിയെടുത്തത്. മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങളില്‍ ഇതര സംസ്ഥാനക്കാരെ തിങ്ങിപാര്‍പ്പിച്ചിരിക്കുന്നതു വ്യാപകമാണ്. ഇവരെ ഇവിടെയെത്തിച്ച ഇടനിലക്കാരാണു കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നത്. വൃത്തിഹീനമായ പരിസരങ്ങളില്‍ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെയുള്ള നടപടികള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  6 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  6 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  7 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  7 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  7 hours ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  7 hours ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  8 hours ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  8 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  8 hours ago