കേരള മസ്‌ക്കത്ത് ഫുട്ബോൾ അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി
മസ്കറ്റ് : ഒമാനിലെ പ്രവാസി ഫുട്ബോൾ ടീമുകളുടെ കൂട്ടായ്മയായ കേരള മസ്‌ക്കത്ത് ഫുട്ബോൾ അസോസിയേഷനും മബേല ഫേസ് 8, ഹൽബാനിലെ അൽ സലാമ ഹോസ്പിറ്റൽഇന്ററ്റർനാഷണൽ ആശുപത്രിയും സംയുകതമായി ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹൽബാനിലെ അൽ സലാമ ഇന്ററ്റർനാഷണൽ ആശുപത്രിയി ൽ നടന്ന രക്തദാന ക്യാമ്പിൽ അൻപതോളം ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു. കേരള മസ്‌ക്കത്ത് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ രക്തദാന ക്യാംപിനു നേതൃത്വം നൽകി. ഫുട്ബാൾ കളിക്കാരെ സാമൂഹിക പ്രതിബദ്ധയുള്ളവരാക്കി മാറ്റുമെന്നും, തുടർന്നും ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഡോ: മാജിദ് അൽ സൈദിയും, ഡോ: സിദ്ധീഖ് മങ്കട, ബാലകൃഷ്ണൻ വലിയാട്ട് തുടങ്ങിയവർ സംസാരിച്ചു.
The Kerala Muscat Football Association demonstrated its commitment to social responsibility by organizing a blood donation camp, highlighting the football community's willingness to give back to society.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."