യഹ്‌സാറ്റും ബയാനത്തും വികസിപ്പിച്ചു: കുതിച്ചുയർന്ന് യു.എ.ഇയുടെ ആദ്യ റഡാർ ഇമേജിങ് ഉപഗ്രഹം
ബൈ: ബയാനത്തും യഹ്‌സാറ്റും യു.എ.ഇയുടെ ആദ്യ റഡാർ ഇമേജിങ് ഉപഗ്രഹം വിക്ഷേപിച്ചു. ഇത് ഭൂമിയുടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ എടുക്കുന്നതിനായി സൃഷ്ടിച്ച ഉപകരണങ്ങളുടെ ഗ്രൂപ്പിൻ്റെ അരങ്ങേറ്റം അടയാളപ്പെടുത്തി, അഥവാ 'നക്ഷത്ര സമൂഹ'ത്തിൻ്റെ ഭാഗമായി മാറി.
കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ സേനാ താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു സ്‌പേസ് എക്‌സ് റോക്കറ്റ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹത്തെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയി.
അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത രണ്ട് കമ്പനികളും 4.1 ബില്യൺ ഡോളറിൻ്റെ എ.ഐ പവേഡ് സ്‌പേസ് ടെക്‌നോളജി ബിസിനസ് സ്‌പേസ് 42 എന്ന പേരിൽ ലയിപ്പിക്കാൻ തയാറെടുക്കുന്ന സമയത്തായിരുന്നു ലോഞ്ച്. "അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിക്ഷേപിക്കുന്ന എസ്.എ.ആർ സാറ്റലൈറ്റ് കോൺസ്റ്റലേഷൻ, ജിയോസ്റ്റേഷണറി ഓർബിറ്റ്, ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു മൾട്ടി ഓർബിറ്റ് സാറ്റലൈറ്റ് ഓപറേറ്ററായി വികസിക്കാൻ ഞങ്ങളെ പ്രാപ്തരാക്കും.
അതേസമയം, യു.എ.ഇയിൽ ഉപഗ്രഹ നിർമാണ ശേഷി വികസിപ്പിക്കുകയും ചെയ്യും'' -യഹ്‌സാറ്റ് ചീഫ് എക്സിക്യൂട്ടിവ് അലി അൽ ഹാഷിമി പറഞ്ഞു. കാലാവസ്ഥാ വ്യത്യാസമില്ലാതെ രാവും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഉപഗ്രഹം വികസിപ്പിച്ചെടുക്കാൻ യൂറോപ്യൻ കമ്പനിയായ ഐ.സി.ഇ.വൈ.ഇ ബയാനത്തും യഹ്‌സാറ്റുമായി ചേർന്നു. ഭൂമിയുടെ ഉപരിതലത്തെ പ്രകാശിപ്പിക്കുകയും ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് പ്രതിഫലിക്കുന്ന സിഗ്നലിനെ അളക്കുകയും ചെയ്യുന്ന ഒരു സെൻസിങ് സംവിധാനം ഇതിനുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.
തങ്ങളുടെ രണ്ട് സഹകരണ ശ്രമങ്ങൾക്കും യു.എ.ഇക്കും വേണ്ടിയുള്ള വളരെ പ്രതീക്ഷിത നാഴികക്കല്ലാണ് ലോഞ്ച് അടയാളപ്പെടുത്തുന്നതെന്ന് ബയാനത് മാനേജിങ് ഡയരക്‌ടർ ഹസൻ അൽ ഹുസനി വ്യക്തമാക്കി. ഇത് ബയാനത്തിൻ്റെ വിജയ നിമിഷമാണെന്നും നമ്മുടെ ഭാവിയെ സ്‌പേസ് 42 ആയി നിർവചിക്കുന്ന ചുവടുവയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എ.ആർ സാറ്റലൈറ്റ് നക്ഷത്ര സമൂഹത്തിൻ്റെ അരങ്ങേറ്റം ഉൾപ്പെടെയുള്ള നമ്മുടെ ഭൗമ നിരീക്ഷണ കഴിവുകൾ പുറത്തെടുക്കുന്നത് എ.ഐ പവേഡ് ജിയോ സ്‌പേഷൽ അനലിറ്റിക്‌സിലെ ഒരു ലീഡറെന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ നക്ഷത്ര സമൂഹം ഉപഭോക്താക്കൾക്ക് റഡാർ ഡാറ്റയുടെ ഒരു സ്ട്രീം നൽകും. സാറ്റ്ലൈറ്റ് മാനേജ്‌മെൻ്റിലെ യാഹ്‌സാറ്റിന്റെ അനുഭവവും ഈ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിലെ ബയാനത്തിന്റെ വൈദഗ്ധ്യവും സ്വീകരിക്കുന്നതിലൂടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് മുതൽ വിവിധ ആപ്ലിക്കേഷനുകൾക്കായി കൈമാറുന്നത് വരെ സ്പേസ് 42-ന് കൈകാര്യം ചെയ്യാൻ കഴിയുമെന്നും ഇതുസംബന്ധമായ റിപ്പോർട്ടിൽ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."