ആകാശത്തിന്ന് വിസ്മയക്കാഴ്ച്ച; സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണാം
ന്യൂഡല്‍ഹി: ആകാശത്തിന്ന് ചാന്ദ്രവിസ്മയം കാണാം. സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണാനുള്ള ഭാഗ്യമാണ് വന്നിരിക്കുന്നത്. ഈ വര്‍ഷത്തില്‍ ഏറ്റവും തെളിച്ചത്തോടെ ചന്ദ്രനെ കാണാന്‍ കഴിയുന്ന ദിനങ്ങളാണ് ഇനി കടന്നുവരുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തോട് ഉപഗ്രഹമായ ചന്ദ്രന്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് ശാസ്ത്രലോകം പേരിട്ട് വിളിക്കുന്നത്. അത്തരത്തിലൊരു സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിനാണ് നാം മൂന്ന് നാളുകളില്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.
നാലു പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ-മൂണ്‍ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ഇത്. രണ്ട് കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍മൂണ്‍- ബ്ലൂമൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ വല്ലപ്പോഴും വരുന്ന അപൂര്‍വ സംഗമം കൂടിയാണ് ഇത്
ഓഗസ്റ്റ് 19ന് രാത്രി മുതല്‍ ഈ സൂപ്പര്‍മൂണ്‍ ആകാശത്ത് ദൃശ്യമാകും, ഇത് മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുകയും ചെയ്യും. തെളിഞ്ഞ ആകാശമുള്ള മേഖലയില്‍ നിന്ന് നിരീക്ഷിക്കുമ്പോഴാണ് വ്യക്തമായി കാണാനാകുക. അധികം വെളിച്ചവും ബുദ്ധിമുട്ടുകളും ഇല്ലാത്തയിടം ഇതിനായി തെരഞ്ഞെടുത്താല്‍ നല്ലത്. നിങ്ങളുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ പ്രതിഭാസം കാണാന്‍ കഴിയും. എങ്കിലും ടെലിസ്‌കോപ് പോലെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ അല്‍പ്പം കൂടി മികച്ച രീതിയില്‍ കാഴ്ച ആസ്വദിക്കാം. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ പ്രതിഭാസം കാണാന്‍ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."