HOME
DETAILS

യുഎഇയിൽ സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം; വിദ്യാർഥികൾക്ക് വേണ്ട വസ്തുക്കൾക്ക് ഷാർജയിൽ 80% വിലക്കുറവ്

  
August 20, 2024 | 4:55 AM

Up to 80 discount on supplies for students in sharjah

ഷാർജ: വേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കുടുംബസമേതം താമസിക്കുന്ന പ്രവാസികൾക്ക് ഇത് ഷോപ്പിങ് കാലം കൂടിയാണ്. വിദ്യാർഥികൾക്ക് വേണ്ട സ്‌കൂൾ ബാഗുകൾ തുടങ്ങി എല്ലാം വാങ്ങേണ്ട സമയമാണ്. ഏറെ പണച്ചിലവുള്ള ഈ സമയത്ത് വലിയ കിഴിവ് ലഭിച്ചാലോ? 'ബാക്ക്-ടു-സ്‌കൂളിന്റെ' ഭാഗമായി ഷാർജയിലുടനീളമുള്ള സ്കൂൾ സപ്ലൈകളിൽ രക്ഷിതാക്കൾക്ക് 80 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്കൂൾ ബാഗുകൾ തുടങ്ങിയ വസ്തുക്കൾക്ക് എമിറേറ്റിലെ ഷോപ്പിംഗ് മാളുകളിലും ലൈബ്രറികളിലും സ്റ്റേഷനറി സ്റ്റോറുകളിലും 80 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഡീലുകൾ ലഭ്യമാണ്. ഷാർജ സമ്മർ പ്രമോഷൻ്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) ആണ് സെപ്റ്റംബർ 1 വരെ നടക്കുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 26-ന് ആണ് ഷാർജയിൽ സ്‌കൂളുകൾ തുറക്കുന്നത്.

വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യുന്ന പരിപാടികൾക്കൊപ്പം വിനോദ പ്രവർത്തനങ്ങളിലും ശിൽപശാലകളിലും പങ്കെടുക്കാനും ഈ അവസരം ഉപയോഗിക്കാം. ഓഗസ്റ്റ് 23 മുതൽ 25 വരെ 06 മാളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും 100 സ്കൂൾ ബാഗുകളും 100 വൗച്ചറുകളും നൽകും.

ബാക്ക്-ടു-സ്‌കൂൾ ഓഫറുകൾ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും സ്‌കൂൾ സാമഗ്രികളും അവശ്യവസ്തുക്കളും ഡിസ്‌കൗണ്ട് വിലയിൽ വാങ്ങുന്നതിനും ആത്യന്തികമായി കുട്ടികൾക്ക് അനുകൂലമായ വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സഹായിക്കുമെന്ന് എസ്‌സിസിഐയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ അബ്ദുൾ അസീസ് അൽ ഷംസി പറഞ്ഞു. .

വ്യാപാരികൾ, വിതരണക്കാർ, ലൈബ്രറികൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയ്‌ക്കിടയിലുള്ള ഫലപ്രദമായ സഹകരണത്തോടെ ബാക്ക്-ടു-സ്‌കൂൾ കാമ്പെയ്ൻ വാണിജ്യ പ്രമോഷനും സമന്വയിപ്പിക്കുന്നുവെന്ന് എസ്‌സിസിഐയിലെ ഇക്കണോമിക് റിലേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും ഷാർജ സമ്മർ പ്രമോഷൻസ് ജനറൽ കോർഡിനേറ്ററുമായ ഇബ്രാഹിം റാഷിദ് അൽ ജർവാൻ അഭിപ്രായപ്പെട്ടു.

 

With schools in the UAE set to reopen soon, residents are gearing up for the back-to-school season. To help with the preparations, the Sharjah Chamber of Commerce and Industry has launched a campaign offering discounts of up to 80% on school supplies, including clothing, electronics, and school bags. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  10 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  10 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  10 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  10 days ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  11 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  11 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  11 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  11 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  11 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  11 days ago