HOME
DETAILS
MAL
പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു
August 24 2024 | 17:08 PM
കല്‍പ്പറ്റ: പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. വിവാഹദിവസമാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഈ മാസം 11നാണ് വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
A newlywed bride tragically passed away due to fever while undergoing medical treatment. Read more about this heartbreaking incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."