കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്ന സുരേഷ് ഗോപിയുടെ പരാതി; മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. മനോരമ, മീഡിയവൺ, റിപ്പോർട്ടർ ചാനലുകൾക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയായ തന്നെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ മാധ്യമ പ്രവർത്തകർ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നുമാണ് സുരേഷ് ഗോപി നൽകിയ പരാതിയിൽ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പ്രതികരണം തേടാൻ മാധ്യമങ്ങൾ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
എന്നാൽ, ചോദ്യങ്ങളോട് പ്രകോപിതനായ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളിയിരുന്നു/ ഈ സംഭവത്തിൽ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്‌തെന്ന് കാണിച്ച് സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്. സംഭവത്തെ അന്വേഷണം നടത്താൻ സിറ്റി എ.സിയോട് തൃശൂർ കമ്മിഷണർ നിർദേശം നൽകിയിട്ടണ്ട്.
ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരിൽനിന്നു മൊഴിയെടുക്കുമെന്ന് തൃശൂർ എ.സി.പി അറിയിച്ചു. കേസിൽ ഇന്ന് അനിൽ അക്കരയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് കമ്മിഷണർ ഓഫിസിലെത്തി മൊഴിനൽകുമെന്ന് അനിൽ അക്കര അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തൃശൂരിൽ വെച്ച് സംഭവം ഉണ്ടായത്. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത് കയ്യേറ്റം ചെയ്തെത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞു മാധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. തൻറെ വഴി സ്വന്തം അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."