HOME
DETAILS

യുഎഇ വിസ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നവർക്ക് വിമാന ടിക്കറ്റുകളിൽ നിരക്കിളവ്

  
August 29, 2024 | 11:17 AM

Discount on air tickets for those availing of UAE visa amnesty scheme

യുഎഇ വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ തീരുമാനിക്കുന്ന അനധികൃത താമസക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് നൽക്കുമെന്ന് വാഗ്ദാനം ചെയ്യുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയുൾപ്പെടെയുള്ള യുഎഇ എയർലൈനുകളുമായി ആശയവിനിമയം നടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരും എന്നാൽ സാമ്പത്തിക ഞെരുക്കം നേരിടുന്നവരുമായവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.2024 സെപ്തംബർ 1 മുതൽ  ഒക്ടോബർ 30 വരെ രണ്ട് മാസത്തേക്ക് പൊതുമാപ്പിലൂടെ ഈ ഇളവ് നേടാൻ സാധിക്കും.

ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡൻസി വിസകളും ഉൾപ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നു. യാതൊരു രേഖകളുമില്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും. സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും അപേക്ഷിക്കാം. എന്നിരുന്നാലും, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.

അധിക സ്‌റ്റേ പിഴയോ എക്‌സിറ്റ് ഫീയോ ഈടാക്കില്ലെന്ന് ഐസിപി ഉറപ്പുനൽകി. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശന വിലക്ക് ലഭിക്കില്ല, അവർക്ക് ഉചിതമായ വിസയുമായി എപ്പോൾ വേണമെങ്കിലും യുഎഇയിലേക്ക് വരാം.

ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ എയർലൈൻ പ്രതിനിധികളുമായി നിരവധി ഏകോപന യോഗങ്ങൾ നടത്തിയതായും, പൊതുമാപ്പ് പ്രയോജനപ്പെടുത്തി യുഎഇ വിടുന്നവർക്ക് നിരക്കിളവ് നൽകാമെന്ന് സമ്മതിച്ചുകൊണ്ട്, “വിമാനക്കമ്പനികൾ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു”വെന്നും ഐസിപി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  2 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  2 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  2 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  2 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  2 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  2 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  2 days ago