HOME
DETAILS

വെള്ളമില്ല ഭക്ഷണമില്ല വൈദ്യുതി വിച്ഛേദിച്ചു; കൂട്ടക്കുരുതിക്കൊപ്പം വെസ്റ്റ് ബാങ്കില്‍ കടുത്ത ഉപരോധവും 

  
Web Desk
September 01, 2024 | 9:02 AM

Israeli troops forcibly displace Jenin residents as raid escalates

ഗസ്സയില്‍ തുടരുന്ന കൂട്ടക്കുരുതിയും ഉപരോധവും വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. അഭയാര്‍ഥികള്‍ തിങ്ങിത്താമസിക്കുന്ന ജെനിന്‍ നഗരത്തില്‍ വന്‍തോതിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധിനിവേശ സൈന്യം നടത്തിയത്. ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. നഗരത്തില്‍ കടുത്ത ഉപരോധവും സയണിസ്റ്റ് സേന ഏര്‍പെടുത്തി. വെളളവും ഭക്ഷണവുമില്ലാതെ വലയുകയാണ് ജനത. അവരുടെ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്.  

'ലോകവുമായുള്ള ഞങ്ങളുടെ ബന്ധം വിച്ഛേദിച്ചിരിക്കുന്നു. ആശയവിനിമയമോ ഇന്റര്‍നെറ്റോ ഇല്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല' ജെനിന്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ അബൂ റയ 'മിഡില്‍ ഈസ്റ്റ് ഐ'യിനോട് പ്രതികരിച്ചു. കഴിഞ്ഞദിവസം തന്റെ വീട് സൈന്യം ആക്രമിച്ചതായി അബൂ റയ പറയുന്നു. കുട്ടികളടക്കമുള്ളവരെ രണ്ട് മുറികളിലേക്ക് മാറ്റി. പിന്നീട് അവര്‍ വീട് മുഴുവന്‍ ഉഴുത് മറിച്ചിട്ടു. അദ്ദേഹം പറഞ്ഞു. പാല്‍, റൊട്ടി, മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ പോലും ഈ സമയത്ത് നിഷേധിക്കപ്പെട്ടു. അവര്‍ക്ക് വായു വിച്ഛേദിക്കാന്‍ കഴിയുമായിരുന്നെങ്കിലും അതും ചെയ്യുമായിരുന്നു. 2002ന് ശേഷം ഇത്തരത്തിലുള്ള ക്രൂരമായ നടപടികള്‍ ഞങ്ങള്‍ കണ്ടിട്ടില്ല- അബൂ റയ കൂട്ടിച്ചേര്‍ത്തു.

'കുട്ടികളടക്കമുള്ളവര്‍ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങള്‍ ഭയപ്പാടിലാണ്. ഇരുണ്ട ദിവസങ്ങളിലാണ് ഞങ്ങളുള്ളത്' ജെനിന്‍ സ്വദേശി ഫാഇസ അബു ജാഫര്‍ തന്റെ ഭയവും ആഘാതവും വിവരിക്കുന്നു.

ബുധനാഴ്ചയാണ് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍, തുല്‍കറം, തുബാസ് എന്നിവിടങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം ആക്രമണം തുടങ്ങിയത്. ഒരേസമയം കരമാര്‍ഗവും വ്യോമ മാര്‍ഗവുമായിരുന്നു ആക്രമണം. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 21 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളടക്കമുള്ളവര്‍ ഉണ്ടെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ വ്യക്തമാക്കി.

വെള്ളിയാഴ്ച തുല്‍കറം, തുബാസ് എന്നിവിടങ്ങളില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍മാറിയിരുന്നു. എന്നാല്‍, ജെനിനില്‍ കടുത്ത ഉപരോധവുമായി സൈന്യം തുടരുകയാണ്. സൈന്യവും ഫലസ്തീന്‍ പോരാളികളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവിടത്തെ റോഡുകളും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും വലിയതോതില്‍ നശിപ്പിച്ചു. നഗരത്തിലെ 70 ശതമാനം റോഡുകളും തകര്‍ത്തതായി ജെനിന്‍ നഗരസഭാ അധികൃതര്‍ അറിയിച്ചു. കുടിവെള്ള വിതരണ ശൃംഖലകളും തകര്‍ത്തു. ജെനിനിലെ 80 ശതമാനത്തിനും മുഴുവന്‍ അഭയാര്‍ഥി ക്യാമ്പിനും കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തിലെ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ക്ക് അധിനിവേശ സേന തീയിട്ടു. കൂടാതെ നൂറുകണക്കിനും വീടുകളും വാഹനങ്ങളുമാണ് സൈന്യം തകര്‍ത്തത്.

ജെനിന്‍ സര്‍ക്കാര്‍ ആശുപത്രിയും ഇസ്‌റാഈല്‍ ഉപരോധിക്കുന്നുണ്ട്. ഇതുകാരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനാകുന്നില്ല. ആംബുലന്‍സുകളുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. സൈന്യം മാത്രമല്ല പുറമെ ഇസ്‌റാഈലിലെ അനധികൃത കുടിയേറ്റക്കാരും ജെനിനില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവരുടെ അതിക്രമങ്ങള്‍. ഇതില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  11 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  11 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  11 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  11 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  11 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  11 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  11 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  11 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  11 days ago