HOME
DETAILS

വനിതാ നേതാക്കളെടക്കം അധിക്ഷേപിച്ച് അഭിമുഖം; സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി

  
September 01, 2024 | 1:28 PM

congress-expels-simi-rosebell-john-on-derogatory-remarks

കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്  പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനാണ് നടപടിയെടുത്തതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നാണ് കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്.

കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ പി സി സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നും കെ പി സി സി വാര്‍ത്താക്കുറിപ്പിലൂടെ വിവരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ സച്ചിനും ദ്രാവിഡിനുമൊപ്പം; ചരിത്രം സൃഷ്ടിച്ച് രോ-കോ സംഖ്യം

Cricket
  •  a day ago
No Image

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

വീണ്ടും റെക്കോർഡ്; ചരിത്ര നേട്ടത്തിൽ മിന്നിതിളങ്ങി മെസിയുടെ കുതിപ്പ്

Football
  •  a day ago
No Image

യു.എസ് ഭീഷണിക്ക് പിന്നാലെ റഷ്യയെ കൈവിട്ട മുകേഷ് അംബാനി സൗദിയുമായും ഖത്തറുമായും കൈക്കോര്‍ക്കുന്നു; ഒപ്പുവച്ചത് വമ്പന്‍ കരാറിന്

Saudi-arabia
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ

Kerala
  •  a day ago
No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  a day ago
No Image

'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം

Football
  •  a day ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  a day ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  a day ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  a day ago