HOME
DETAILS

ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി

  
Web Desk
September 04, 2024 | 7:43 AM

Assam Authorities Detain 28 Muslims Amid Citizenship Amendment Act Controversy

ന്യൂഡല്‍ഹി:  പ്രിയപ്പെട്ടവരുടെ കൈകളില്‍ നിന്ന് പിടിച്ചു പറിച്ച് ഭരണകൂടം കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം പൊട്ടിക്കരയുന്നവര്‍. കാലങ്ങളായ തങ്ങളുറങ്ങിയ മണ്ണിനും തങ്ങള്‍ സ്‌നേഹിച്ച തങ്ങള്‍ വിയര്‍പ്പൊഴുക്കിയ നാടിനും തങ്ങളന്യരാണെന്നു പറഞ്ഞ് ഇറക്കി വിടാനെത്തിയവര്‍ക്കു മുന്നില്‍ അവര്‍ മറ്റെന്തു ചെയ്യാന്‍. നിസ്സഹയതയുടെ കണ്ണീരുകളെ വകവെക്കാതെ 28 മുസ്‌ലിംകളെയാണ് അസമില്‍ നിങ്ങളീ നാട്ടിലെ പൗരന്‍മാരല്ലെന്നു പറഞ്ഞ് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയിരിക്കുന്നത്. 

വിവാദമായ പൗരത്വഭേദഗതി നിയമ(സി.എ.എ) പ്രകാരം രാജ്യത്ത് പൗരത്വം കൊടുത്തുകൊണ്ടിരിക്കെയാണിത്.  ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്‌ലിംകളായ 18 പുരുഷന്‍മാരെയും 10 സ്ത്രീകളെയുമാണ് വിദേശികളെന്ന ഫോറിനേഴ്‌സ് ട്രിബൂണല്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തടങ്കലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയിലുള്ള മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. 

ബാര്‍പേട്ട ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തുനിന്ന് ഇവരെ തടങ്കല്‍പാളയത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അസമിലെ ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. ബസിനുള്ളിലുള്ളവര്‍ ഓഫിസിന്റെ ഗേറ്റിന് ചുറ്റുംകൂടിയ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ അതിവൈകാരികനിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് ഫോറിനേഴ്‌സ് ട്രിബൂണല്‍. ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമിലുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം 'അവരുടെ രാജ്യങ്ങളിലേ'ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളാണുള്ളത്. 
എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ 'ഡി'വോട്ടര്‍ (സംശയിക്കപ്പെട്ട വോട്ടര്‍) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു. 

നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്.
സ്‌കൂള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാലും എന്‍.ആര്‍.സി പട്ടികയില്‍ പുറത്തായവരുണ്ടെന്ന് നേരത്തെ അസം സന്ദര്‍ശിച്ച സുപ്രഭാതം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറിനേഴ്‌സ് ട്രിബൂണല്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്ക് പിന്നീട് മേല്‍ക്കോടതികളുടെ ഇടപെടല്‍മൂലം പൗരത്വം ലഭിക്കുന്ന വാര്‍ത്തകളും ഉണ്ട്.

എന്നാല്‍, 12 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പൗരത്വം തിരിച്ചുകിട്ടിയപ്പോഴേക്കും അസം സ്വദേശിയായ റഹീം അലി മരിച്ചിരുന്നുവെന്നും ഹരജിക്കാരന്‍ മരിച്ചത് കോടതിയോ അഭിഭാഷകന്‍ പോലുമോ അറിഞ്ഞിരുന്നില്ലെന്നും കഴിഞ്ഞമാസം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേസില്‍ വിജയം കൈവരിച്ചത് റഹീം അലിയുടെ ബന്ധുക്കളും അറിഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർത്തവ അവധി അം​ഗീകരിക്കണമെങ്കിൽ പാഡിന്റെ ചിത്രം കാണിക്കണം: ശുചീകരണത്തൊഴിലാളികളോട് സൂപ്പർവൈസർ; ശക്തമായ പ്രതിഷേധം

National
  •  a month ago
No Image

ചരിത്രത്തിലാദ്യം! ഒറ്റപ്പേര് 'ജെമീമ റോഡിഗസ്'; കൊടുങ്കാറ്റിൽ വീണത് ഇതിഹാസങ്ങൾ

Cricket
  •  a month ago
No Image

ഇൻസ്റ്റഗ്രാം റീൽസിൻ്റെ പേരിൽ ക്രൂര മർദനം; ഒൻപതാം ക്ലാസ് വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  a month ago
No Image

ജിസിസിയിൽ ഏറ്റവും ഉയർന്ന പുകവലി നിരക്ക് ഈ രാജ്യത്ത്; 41 ശതമാനം പുരുഷന്മാരും പുകവലിക്കുന്നവർ

Kuwait
  •  a month ago
No Image

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

International
  •  a month ago
No Image

ലോക കിരീടം കയ്യകലെ; ഓസ്ട്രേലിയെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട ഫൈനലിൽ

Cricket
  •  a month ago
No Image

ഓപ്പറേഷൻ സൈ ഹണ്ട്: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: ദുരിതമനുഭവിക്കുന്നവർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം; സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്

Kerala
  •  a month ago
No Image

അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍

National
  •  a month ago
No Image

ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്: ജൻ സൂരജ് പ്രവർത്തകൻ കൊല്ലപ്പെട്ടു

National
  •  a month ago