HOME
DETAILS

"നൂർ" റബീഅ് ക്യാമ്പയിന് തുടക്കം കുറിച്ചു

  
September 05, 2024 | 12:16 PM

Noor Rabia Campaign-latest info

ഹൈദരാബാദ്: എസ്കെഎസ്എസ്എഫ് ഹൈദരാബാദ് ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂർ റബീഅ് ക്യാമ്പയിന് തുടക്കം കുറിച്ചു. ഈ വർഷത്തെ മീലാദ് ആഘോഷത്തിന്റെ ഭാഗമായി ചാപ്റ്ററിന് കീഴിലുള്ള വിവിധ യൂണിറ്റുകളിൽ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് . ദിനംതോറും മൗലീദ് പാരായണം, റബീഉൽ അവ്വൽ 12ന് സുറൂറെവിലാദത്ത് ജൽസ, വനിതാ സംഗമം, ഹദീസ് ക്ലാസ്സുകൾ, ലഘുലേഖ വിതരണം, ഭക്ഷണ വിതരണം, വിവിധ മത്സര കലാപരിപാടികൾ, സമാപന പൊതുസമ്മേളനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ചാപ്റ്റർ കമ്മിറ്റി ഈ വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ലോഗോ ഹൈദരാബാദ് മൗലാന ആസാദ് ഉർദു യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോക്ടർ അലീം അഷ്റഫ് ജായിസി ഉദ്ഘാടനം ചെയ്തു.ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വെച്ച് റബീഅ് ക്യാമ്പയിൻ ഉദ്ഘാടനവും ഹദീസ് ക്ലാസ് പഠനാരംഭവും വിഭുലമായി നടന്നു.ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ഗവേഷകൻ മുബഷിർ വാഫി പാഴൂർ ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു, എച്ച്സിയു ഗവേഷണകൻ ഇ.എം. സുഹൈൽ ഹുദവി ഹദീസ് പഠന ക്ലാസിന് നേതൃത്വം നൽകി.ഹൈദരാബാദ് ചാപ്റ്റർ എസ്കെഎസ്എസ്എഫ് ഭാരവാഹികളായ റിയാസ് ഹുദവി അതളൂർ, ഷമ്മാസ് ഹുദവി മട്ടനനൂർ, അനസ് ഹുദവി തെരുവത്ത്, നാഷണൽ ക്യാമ്പസ് വിംഗ് കോഡിനേറ്റർ അബ്ദുൽ ഹാദി, ആഷിക് വാഫി എന്നിവർ സംസാരിച്ചു. ഷാഫി ഗസ്സാലി, ഷറഫുദ്ദീൻ ഫൈസി, അൻഷൂർ ഗസ്സാലി, നിസാം പല്ലാർ, റാഫി ഹസനി അസ്‌ലം ഫൈസി,തുടങ്ങിയവർ സംബന്ധിച്ചു.

സ്ത്രീകളെയും വിദ്യാർത്ഥിനികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വനിതാ സംഗമം സെപ്റ്റംബർ 15 ഞായറാഴ്ച ഷെയ്ക്പേട്ട് ബ്രിട്ടീഷ് മൗണ്ട് സ്കൂളിൽ വെച്ച് നടക്കുമെന്നും,സെപ്റ്റംബർ 21 ശനിയാഴ്ച ഹൈദരാബാദിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും കമ്പനികളിലെയും മറ്റു സ്ഥാപനങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിപുലമായ സംഗമം മജിലിസുൽ മവദ്ദ എന്ന പേരിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  7 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  7 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  7 days ago