HOME
DETAILS

പുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍

  
Abishek
September 08 2024 | 16:09 PM

Lulu Mall Opens in Kozhikode Promising a New Shopping Experience

കോഴിക്കോട്: മലബാറിന് ലോകോത്തര ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ ജനങ്ങള്‍ക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ മന്ത്രിയും കോഴിക്കോട് സൗത്ത് എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവര്‍ മുഖ്യാതിഥികളായെത്തി. 

മൂന്നര ലക്ഷം സ്വയര്‍ഫീറ്റില്‍ മാവൂര്‍ റോഡിന് സമീപം മാങ്കാവിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷോപ്പിങ്ങിനായി തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി ഒരുക്കിയിരിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്.

മുന്‍നിര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാര്‍ഷിക മേഖലയില്‍ ഉത്പന്നങ്ങള്‍ വരെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും. മിതമായ നിരക്കില്‍ ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ ലുലു ഉറപ്പാക്കുന്നുണ്ട്. പലവഞ്ജനങ്ങള്‍, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളൊരുക്കിയിട്ടുണ്ട്. അതേസമയം ഹോട്ട് ഫുഡ്  ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും തയ്യാറാക്കിയിട്ടുണ്ട്.

വിട്ടുപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും ശേഖരമൊരുക്കി ലുലു കണക്ടും ആകര്‍ഷകമായ ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍സ്റ്റോറും പുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കും. കൂടാതെ ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫണ്‍ടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ് സോണായ 'ഫണ്‍ടൂറ' പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. 

500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന വിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു പ്രത്യേകത. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, സ്റ്റാര്‍ബക്‌സ്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ടിസോട്ട്, സ്‌കെച്ചേര്‍സ്, സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എല്‍പി, അലന്‍ സോളി, പോഷെ സലൂണ്‍, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഉള്‍പ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്റ്റോറുകളും ലുലുവില്‍ ഒരുക്കിയിരിക്കുന്നു. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Lulu Mall has officially opened its doors in Kozhikode, offering a fresh and exciting shopping experience. The mall will commence its shopping operations from tomorrow, inviting customers to explore its vast array of offerings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  14 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  30 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago