പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തില്‍ ഒറ്റയാള്ക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദന്. എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദന്. അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എം. വി ഗോവിന്ദന് വ്യക്തമാക്കി. ബിജെപിയുമായി ബന്ധം കോണ്‍ഗ്രസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കേരളത്തില്‍ കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."