ചാല കണ്ണൂര്‍ യൂനിവേഴ്സിറ്റി കാംപസിലെ ശോച്യാവസ്ഥ പരിഹരിക്കണം: പി.കരുണാകരന്.എം.പി
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കാസര്‍കോട് ചാലയിലുള്ള യൂനിവേഴ്സിറ്റി ക്യാംപസിലെ ശോചനീയാവസഥക്ക് പരിഹാരം കാണണമെന്ന് പി.കരുണാകരന് എം.പി ആവശ്യപ്പെട്ടു.
കാംപസ് പരാധീനതകള്‍കൊണ്ട് വിര്‍പ്പുമുട്ടുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ഇവിടെ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നു. എന്നാല്‍ ഇവര്‍ക്ക് യാതൊരുവിധ താമസസൗകര്യവുമില്ല. കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയായിട്ടും തുറന്ന് കൊടുത്തിട്ടില്ല. ഹോസ്റ്റലിലേക്ക് ആവശ്യമായ സ്റ്റാഫിനെ നിയമിച്ചിട്ടില്ല.
എം.ബി.എ, എം.സി.എ കോഴ്സ് ഇവിടെ ഉണ്ടെങ്കിലും ഈ വര്‍ഷം സ്പോട്ട് അഡ്മിഷന് നല്കാത്തതിനാല് ഉള്ള കുട്ടികളെയും മറ്റ് കാംപസിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വിവിധ കോഴ്സുകളില്‍ ആവശ്യമായ അധ്യാപകരെ സര്‍വകലാശാല ഇനിയും നിയമിച്ചിട്ടില്ല. മാസങ്ങളായി ഇവിടെത്തെ ജീവനക്കാര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ലെന്നും എം.പി പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."