HOME
DETAILS

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും, റിപ്പോർട്ടിൻ്റെ പൂർണരൂപം ഹൈക്കോടതിയിൽ

ADVERTISEMENT
  
Web Desk
September 10 2024 | 03:09 AM

Kerala government will submit the complete Justice K Hema Committee report including all evidence to the High Court today

കൊച്ചി: ഏറെ വിവാദമായ സിനിമാ മേഖലയിലെ പ്രശ്നനങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തെളിവുകളടക്കമുള്ള പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. പൊതുതാൽപര്യ ഹരജി ഉൾപ്പെടെ ആറ് ഹരജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

ക്രിമിനൽ കുറ്റം സംബന്ധിച്ച റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കെത്തുക. 

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹരജിയടക്കമാണ് കോടതി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരാവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.
 
റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാത്തതിനെതിരേ  മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഫയൽ ചെയ്ത ഹരജിയും ഈ ബെഞ്ചിന്റെ പരിഗണനയിൽ വരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമനൽ നടപടികൾ വേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതിയി  സ്‌പെഷൽ ബെഞ്ചിന്റെ തീരുമാനം നിർണായകമായിരിക്കും.

 

The Kerala government will submit the complete Justice K. Hema Committee report, including all evidence, to the High Court today. A special bench will hear petitions related to the controversial report on issues within the film industry. The division bench will consider six petitions, including a public interest litigation, calling for a criminal investigation based on the revelations in the report. The bench, comprising Justices A.K. Jayasankaran Nambiar and C.S. Sudha, will address demands for criminal cases to be filed and investigations launched.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 days ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 days ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 days ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  2 days ago
No Image

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

latest
  •  2 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 days ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 days ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 days ago

ADVERTISEMENT

No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 days ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 days ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  3 days ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  3 days ago