HOME
DETAILS

 സംഘര്‍ഷമെഴിയുന്നില്ല; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം

  
September 10, 2024 | 12:07 PM

 Internet Shutdown in Manipur 5-Day Ban Amid Unrest

ഇംഫാല്‍: ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് മണിപ്പുരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സോഷ്യല്‍ മീഡിയകളിലൂടെ വിദ്വേഷം പടര്‍ത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘര്‍ഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കുന്നതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ 10 ന് വൈകിട്ട് മൂന്ന് മണിമുതല്‍ സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്ന് വരേയാണ് ഇന്റര്‍നെറ്റ് സേവനത്തിന് നിരോധനമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കുക്കി-മെയതി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംഘര്‍ഷം ഉടലെടുത്ത് ഒരു വര്‍ഷത്തിലേറെ ആകുന്നു, എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ സമാധാനം പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. 11 പേരാണ് കഴിഞ്ഞ ആഴ്ച മാത്രം മണിപ്പുരില്‍ കൊല്ലപ്പെട്ടത്. കലാപകാരികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വിദ്യാര്‍ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ അവസാനിച്ചതോടെ ചൊവ്വാഴ്ച ഇംഫാലിലും പരിസര പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

 The Indian government has imposed a 5-day internet shutdown in Manipur amid ongoing violence and unrest in the region. The move aims to curb the spread of misinformation and maintain public order. Stay informed with the latest updates on this developing story.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago