HOME
DETAILS

തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം; മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു

  
September 10, 2024 | 6:39 PM

Thiruvananthapuram Pappanamkot fire The second deadbody has been identified

തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം; മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു


തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹം നരുവാമൂട് സ്വദേശി ബിനുകുമാറിന്റേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാര്‍ തന്നെയാണ് മരിച്ച രണ്ടാമത്തെയാള്‍. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനുകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ഡി.എന്‍.എ പരിശോധനയിലാണ് മരിച്ചത് ബിനു തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി, ഉച്ചയോടെ സംസ്‌കരിച്ചു. 

ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. 15 വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു വൈഷ്ണ. കഴിഞ്ഞ ഏഴ് മാസമായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വൈഷ്ണയെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു കുമാറിലേക്ക് എത്തിയത്. ബിനു ഓഫീസിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Thiruvananthapuram Pappanamkot fire The second deadbody has been identified



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  a day ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  a day ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  a day ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  a day ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  a day ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  a day ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  a day ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  2 days ago