പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കണം: ജോണ്‍ കെറി
ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി.
തീവ്രവാദ ക്യാംപുകള്‍ അടച്ചുപൂട്ടുന്നതില്‍ ജാഗ്രവത്താവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിദിന ഇന്ത്യാസന്ദര്‍ശനത്തിനിടെ ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ, ഭീകരവാദ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് ബന്ധം വഷളാവാത്ത രീതിയില്‍ പരിഹാരം കാണാന്‍ പാകിസ്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇന്ത്യയും അമേരിക്കയും ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപിടിച്ചാണ് മുന്നോട്ടുപോകേണ്ടതെന്ന് പറഞ്ഞ കെറി സമാധാനപരമായ സമരങ്ങള്‍ നടത്താന്‍ ജനങ്ങളെ അനുവദിക്കണമെന്നും സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."