കുടിച്ചു നോക്കൂ...! ചെമ്പരത്തി ചായക്ക് ഇത്രയും ഗുണങ്ങളോ
ചെമ്പരത്തിയുടെ ഇലകള്‍ക്കും പൂവുകള്‍ക്കുമെല്ലാം ഇഷ്ടംപോലെ ആരോഗ്യഗുണങ്ങളുണ്ട്. ഇതൊരു ഹെര്‍ബല്‍ ചായയാണ്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതും ശരീരഭാരം കുറയ്ക്കാനും കരളിന്റെയും ഹൃദയത്തിന്റെയുമെല്ലാം ആരോഗ്യത്തിനും ഇത് വളരെയധികം പ്രയോജനപ്പെടുന്നതാണ്.
ഔഷധ പൂര്‍ണമായ ഹെര്‍ബല്‍ ചായയാണ് ചെമ്പരത്തി ചായ. ഉണക്കിയെടുത്ത ചെമ്പരത്തിപൂവ് വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ഔഷധ ചായ ഉണ്ടാക്കുന്നത്. ഇതു പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തിയിരിക്കുന്നു.
രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനുള്ള കഴിവും ചെമ്പരത്തിച്ചായക്കുണ്ട്. ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചെമ്പരത്തി ചായ ശീലമാക്കുന്നതുകൊണ്ട് നല്ല കൊളസ്‌ട്രോളായ എച്ചഡിഎല്‍ വര്‍ധിക്കുകയും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും ഈ ചായ ഗുണം ചെയ്യും. കാന്‍സറിനെ തടയാനുള്ള പോളിഫെനോളുകളുടെ അളവ് ചെമ്പരത്തിയില്‍ ഉയര്‍ന്ന അളവിലുണ്ട്. ഇവയ്ക്ക് ശക്തമായ അളവില്‍ കാന്‍സര്‍ വിരുദ്ധസ്വഭാവമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചായ ഉണ്ടാക്കുന്ന വിധം
വെളളം
ഉണക്കിയ
ചെമ്പരത്തി പൂവുകള്‍
ഒരു കപ്പ് ചായ ഉണ്ടാക്കുകയാണെങ്കില്‍ ഒരു പാനില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. ഇനി ഉണക്കിയ ചെമ്പരത്തി പൂവ് ഒരു സ്പൂണ്‍ ഇതിലേക്കിടുക. തിളച്ചുകഴിഞ്ഞാല്‍ ഓഫ് ചെയ്യുക. മധുരം ചേര്‍ത്തോ അല്ലെങ്കില്‍ ഇതിലേക്ക് മധുരത്തിന് തേനോ ഇഞ്ചിയോ കറുവപ്പട്ടയോ എന്താണ് ഇഷ്ടം അതും ചേര്‍ത്ത് കുടിക്കാവുന്നതാണ്.
Hibiscus leaves and flowers are packed with numerous health benefits. Known for being a herbal tea, it is easy to prepare and highly effective in promoting weight loss, as well as supporting heart and liver health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."