HOME
DETAILS

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

  
Web Desk
September 22, 2024 | 5:04 AM

Actor Siddique Faces Strong Evidence in Sexual Assault Case Investigation Tightens

കൊച്ചി: ബലാത്സംഗക്കേസില്‍  യുവനടി നല്‍കിയ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കുരുക്ക് മുറുകുന്നു. സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്ന നടിയുടെ മൊഴി ശരിവെക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  ബലാത്സംഗത്തിന് പിന്നാലെ പരാതിക്കാരി മാനസിക സംഘര്‍ഷത്തിന് ചികിത്സ തേടിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി രംഗത്തുവന്നത്. 

2016 ജനുവരി 28നാണ് സംഭവം നടന്നത് എന്നായിരുന്നു ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ 101 ഡി. നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി.

അച്ഛനും അമ്മക്കും കൂട്ടുകാരിക്കും ഒപ്പമാണ് ഹോട്ടലില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകീട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി.

പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലിസിന്റെ ചോദ്യം ചെയ്യലില് സുഹൃത്ത് ഇക്കാര്യം ശരിവെച്ചു ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചത്. 

ലൈംഗിക പീഡനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനല്‍ ഉള്‍പ്പെടെ ഹോട്ടല്‍ മുറിയിലേതിന് സമാനമായ രംഗങ്ങള്‍ കാണുന്നത് മാനസിക വിഭ്രാന്തിക്ക് ഇടയാക്കി.

തുടര്‍ന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതോടൊപ്പം മസ്‌ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താന്‍ പരിശോധനയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  2 minutes ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  22 minutes ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  an hour ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  2 hours ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  2 hours ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  2 hours ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  2 hours ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  3 hours ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  3 hours ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  3 hours ago