ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം
ഗസ്സ സിറ്റി: വടക്കന്‍ ഗസ്സയിലെ സ്‌കൂളിനു നേര ഇസ്‌റാഈല്‍ ബോംബ് വര്‍ഷം. ഗസ്സ സിറ്റിയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന സൈത്തൂന്‍ സ്‌കൂളിന് നേരെയായിരുന്നു അധിനിവേശ സേനയുടെ ബോംബിങ്. ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഒമ്പത് കുട്ടികളടക്കം 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്‍രെ താവളമെന്ന് ആരോപിച്ചായിരുന്നു ആ ആക്രമണവും. ഹമാസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്‌കൂളെന്നാണ് സേന പറയുന്നത്. സാധാരണ ജനങ്ങളെ ഉപദ്രവിക്കുക എന്ന പതിവു പല്ലവിയും സൈന്യം ആവര്‍ത്തിക്കുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ചതു മുതല്‍ നിരവധി സ്‌കൂളുകളാണ് ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തത്. എല്ലാം നഷ്ടപ്പെട്ട ഫലസ്തീന്‍ ജനത അഭയം തേടിയവയായിരുന്നു അവയെല്ലാം.
ഗസ്സയില്‍ ഇതുവരെ 41,391 പേരാണ് ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യയില്‍ കൊല്ലപ്പെട്ടത്. 95,760 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ദക്ഷിണ ലബനാന്റെ വിവിധ ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അര്‍ധരാത്രിയുമാണ് ആക്രമണം. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ബൈറൂത്തില്‍ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്‌റാഈലിന്റെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."