HOME
DETAILS

യു.എ.ഇ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചിച്ച് അബൂദബി കിരീടാവകാശി

  
September 27, 2024 | 3:12 AM

Abu Dhabi Crown Prince condoles the martyrdom of UAE soldiers

അബൂദബി/അജ്മാൻ/ഫുജൈറ: യു.എ.ഇ രക്തസാക്ഷികളായ നഹ്‌യാൻ അബ്ദുല്ല അഹ്മദ് അൽ മർസൂഖി, നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷി, അബ്ദുൽ അസീസ് സഈദ് അൽ തിനെയ്ജി, അഹമ്മദ് മുഹമ്മദ് റാഷിദ് അൽ ഷിഹ്ഹി എന്നിവരുടെ വിയോഗത്തിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെയുള്ള അപകടത്തിലാണ് ഈ സൈനികർ രക്തസാക്ഷികളായത്. 

അബൂദബി അൽ ഷവാമിഖ് സിറ്റി, അജ്മാനിലെ അൽ റഖൈബന്ദ് അൽ ഹമീദിയ, ഫുജൈറയിലെ ദിബ്ബ അൽ ഫുജൈറ എന്നിവിടങ്ങളിൽ നടന്ന അനുശോചന മജ്ലിസുകളിൽ അദ്ദേഹം പങ്കെടുത്തു. രക്തസാക്ഷികളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും അബൂദബി കിരീടാവകാശി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അവർക്ക് ധൈര്യവും സാന്ത്വനവും നേർന്നു. രക്തസാക്ഷികളുടെ ആത്മാവിൽ കരുണയുണ്ടാകാനും, വിജയം നേടിയ സഹോദരങ്ങൾക്കൊപ്പം അവരുടെ സ്വർഗ്ഗ പ്രവേശനത്തിനും അദ്ദേഹം പ്രാർത്ഥിച്ചു. 

രാജ്യത്തിൻ്റെ രക്തസാക്ഷികൾ അഭിമാനത്തിൻ്റെയും ബഹുമാനത്തിൻ്റെയും സ്രോതസാണെന്നും, അവരുടെ ത്യാഗങ്ങൾ എന്നും വർത്തമാന-ഭാവി തലമുറകൾക്ക് ശാശ്വതമായ മാതൃകയാകുമെന്നും, മാതൃരാജ്യത്തോടുള്ള അവരുടെ അർപ്പണ ബോധവും സേവനവും അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ശൈഖ് ഖാലിദ് പറഞ്ഞു. 

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച പരിക്കേറ്റവരെ സന്ദർശിച്ച് അനുശോചനമറിയിച്ചിരുന്നു. അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാനും അനുശോചനം രേഖപ്പെടുത്തി. 

 

 

saini.JPG

സൈനികർ രക്തസാക്ഷികളായത് വെടിക്കോപ്പുകൾ കൊണ്ടുപോകുന്നതിനിടെ


ദുബൈ: സൈനിക ക്യാംപിൽ വെടിക്കോപ്പുകൾ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തിൽ നാല് സൈനികർ മരിച്ചതെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം 24ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ഒമ്പത് പേർക്ക് പരുക്കുറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

നഹ്‌യാൻ അബ്ദുല്ല അഹ്മദ് അൽ മർസൂഖി, നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷി, അബ്ദുൽ അസീസ് സഈദ് അൽ തിനെയ്ജി, അഹമ്മദ് മുഹമ്മദ് റാഷിദ് അൽ ശിഹ്ഹി എന്നിവരാണ് രക്തസാക്ഷികളായത്. സൈനികരുടെ കുടുംബങ്ങളെ വ്യാഴാഴ്ച സന്ദർശിച്ച പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി മത്താർ സാലം അൽ ദാഹിരി ആത്മാർഥമായ അനുശോചനമറിയിച്ചു. അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.

പരുക്കേറ്റ സൈനികർക്ക് രാജ്യത്ത് ഏറ്റവും മികച്ച ആരോഗ്യ സേവനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ബുധനാഴ്ച അജ്മാനിൽ ചില സൈനികരുടെ ഖബറടക്ക ചടങ്ങുകൾ നടന്നു. 

 

 

 

n the UAE, Sheikh Khalid bin Mohammed bin Zayed Al Nahyan expressed condolences for the loss of the martyrs Nahyan Abdullah Ahmad Al Marsouqi, Nasser Mohammed Youssef Al Baloushi, Abdul Aziz Saeed Al Thunaiji, and Ahmad Mohammed Rashid Al Shehhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 minutes ago
No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  an hour ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  2 hours ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  2 hours ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  3 hours ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  4 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  4 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  4 hours ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  4 hours ago