കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ അക്കൗണ്ടന്റ് ജോലി; ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം
കുടുംബശ്രീയില്‍ ജോലി നേടാന്‍ അവസരം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. അപേക്ഷകര്‍ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരായിരിക്കണം.
യോഗ്യത
എം.കോം, ടാലി
പ്രായം
22 മുതല്‍ 45 വയസ് വരെ.
ശ്രദ്ധിക്കുക, കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ഥികള്‍ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബര്‍ 5ന് വൈകീട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.
ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകര്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.
Accountant job under Kudumbashree District Mission You can apply till October 5
ഫിസിക്‌സ് ഗസ്റ്റ് അധ്യാപകര്‍
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഫിസിക്‌സ് ഗസ്റ്റ് അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്,ബയോഡേറ്റ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം സെപ്റ്റംബര്‍ 27ന് രാവിലെ 10.30ന് സിവില്‍ എന്‍ജിനീയറിങ് വകുപ്പിലെ ഫിസിക്‌സ് മേധാവിയുടെ ഓഫീസില്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.rit.ac.in .ഫോണ്‍ 0481 2506153, 04812507763
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."