കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും
കുവൈത്ത് സിറ്റി: മയക്കുമരുന്ന് സംബന്ധമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്ന ചിത്രങ്ങളോ, എഴുത്തുകളോ, ലോഗോകളോ അടങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നതും വസ്തുക്കൾ ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും കുവൈത്ത് നിരോധിച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 ദിനാർ (ഏകദേശം ഒന്നര ലക്ഷം രൂപ) വരെ പിഴ ഈടാക്കും. ‘നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക’ (Safeguarding Our Homeland) എന്ന കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിൽ ആണ് ഇക്കാര്യം ഉള്ളത്.
മയക്കുമരുന്ന് ഉപയോഗത്തെ മഹത്വവത്കരിക്കുന്ന ഉള്ളടക്കമുള്ള സാധനങ്ങൾ, അച്ചടി സാമഗ്രികൾ, വസ്ത്രങ്ങൾ, ആക്സസറികൾ, മറ്റ് വസ്തുക്കൾ എന്നിവയ്ക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്. മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിച്ചവർക്കൊപ്പം പിടിയിൽ ആകുന്നവർ, വ്യക്തിപരമായി ലഹരി ഉപയോഗിച്ചിട്ടില്ലെങ്കിലും മൂന്ന് വർഷം വരെ തടവോ 5,000 ദിനാർ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന ശിക്ഷയ്ക്കും അർഹരാണ്.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക വഴികളിലൂടെ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നു മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
The Ministry of Interior has warned of strict penalties for individuals found wearing, using, or displaying items that promote or encourage narcotics-related activities, including through images, symbols, writings or logos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."