HOME
DETAILS

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

  
Web Desk
December 07, 2025 | 3:18 AM

wandur abduction case police trace missing nri businessman

 

മലപ്പുറം: വണ്ടൂര്‍ സ്വദേശിയായ പ്രവാസി വിപി മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയവരെ പൊലിസ് കണ്ടെത്തി. കോതകുറിശ്ശിയില്‍ നിന്നാണ് പൊലിസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അക്രമികള്‍ ഉറങ്ങിയ സമയം നോക്കി വീട്ടില്‍ നിന്ന് ഇറങ്ങിയോടി പൊലിസിനെ വിളിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു.

മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് പ്രവാസിയായ വ്യവസായി വിപി മുഹമ്മദലി. ഇയാളെ തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴു സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയിരുന്നത്. തൃശൂര്‍ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലിസ് മേധാവി എന്നിവരാണ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിരുന്നു.

 

ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്ത് സംഭവം നടന്നത്. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞു നിര്‍ത്തിക്കുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

 

Police located V.P. Muhammed Ali, an NRI businessman from Wandur, who had been abducted at gunpoint. He was found in Kothakurissi, confined inside a house. Taking advantage of the abductors falling asleep, he escaped from the house and contacted the police. Muhammed Ali stated that business-related hostility was the reason behind the abduction.

The businessman was kidnapped near the Kozhikkattiri bridge at Thirumittacode around 6:30 p.m. yesterday. A group of men intercepted his vehicle while he was travelling from Kootanad towards Arangottukara and forced him into their car after threatening him with a gun.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  2 hours ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  2 hours ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  2 hours ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  2 hours ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  3 hours ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  3 hours ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  3 hours ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  4 hours ago